Description
Digital Voice of Kerala
Saturday, April 18, 2026

Digital Voice of Kerala
HomeKeralaപീഡനക്കേസ്: കോൺഗ്രസ് കൗൺസിലറുടെ ജാമ്യാപേക്ഷയിൽ വിധി നാളെ | Rape

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലറുടെ ജാമ്യാപേക്ഷയിൽ വിധി നാളെ | Rape

🎙️ Latest Podcast

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വി. വത്സന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതി നാളെ വിധി പറയും. കേസിൽ നിർണ്ണായകമായ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തൽ ഇന്ന് കോടതിയിൽ പൂർത്തിയായി.(Rape case, Verdict on Congress councilor’s bail plea tomorrow )

അതിജീവിത ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായി. ജഡ്ജിയുടെ സാന്നിധ്യത്തിൽ അടച്ചിട്ട കോടതി മുറിയിലാണ് യുവതി തന്റെ മൊഴി നൽകിയത്. തനിക്കുണ്ടായ ദുരനുഭവങ്ങളും പരാതിയിലെ വസ്തുതകളും യുവതി കോടതിയെ ബോധിപ്പിച്ചു.

ബലാത്സംഗം, എസ്‌സി-എസ്ടി പീഡന നിരോധന നിയമം തുടങ്ങിയ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് പോലീസ് പ്രശോഭിനെതിരെ കേസെടുത്തിരിക്കുന്നത്. യുവതി മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.