HomeNational'ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമം': സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് എതിർത്ത് KC...

‘ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമം’: സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് എതിർത്ത് KC വേണുഗോപാൽ | KC Venugopal

ന്യൂഡൽഹി: ലോക്‌സഭയിലെ അംഗസംഖ്യ 850 ആയി ഉയർത്തിക്കൊണ്ട് വനിതാ സംവരണം നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന നിർണ്ണായകമായ ഭരണഘടനാ ഭേദഗതി ബില്ലുകൾക്ക് ലോക്‌സഭയിൽ അവതരണാനുമതി. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടെ നടന്ന വോട്ടെടുപ്പിൽ 185-നെതിരെ 251 വോട്ടുകൾക്കാണ് സഭ ബില്ലുകൾക്ക് അനുമതി നൽകിയത്. 131-ാം ഭരണഘടനാ ഭേദഗതി ബില്ലും ഇതിനൊപ്പം സഭയിൽ അവതരിപ്പിച്ചു.(Attempt to hijack democracy, KC Venugopal opposes increasing number of seats)

കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്‌വാൾ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരാണ് ബില്ലുകൾ സഭയിൽ വെച്ചത്. പ്രധാനമായും മൂന്ന് ബില്ലുകളാണ് കേന്ദ്രം കൊണ്ടുവന്നത്. നാരീശക്തി വന്ദൻ അധിനിയം, ലോക്‌സഭാ സീറ്റുകൾ 850 ആയി വർധിപ്പിച്ച് അതിൽ 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്ന ബിൽ ആണിത്. മണ്ഡല പുനർനിർണ്ണയ ബിൽ, രാജ്യത്തെ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണ്ണയിക്കുന്നതിനുള്ള വ്യവസ്ഥയാണ്. കേന്ദ്രഭരണ നിയമ ഭേദഗതി കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണപരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള ബിൽ ആണ്.

പുതിയ ബിൽ പ്രകാരം 2029-ലെ പൊതുതിരഞ്ഞെടുപ്പോടെ ലോക്‌സഭയുടെ അംഗബലം നിലവിലെ 543-ൽ നിന്നും 850 ആയി ഉയർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം നിയമസഭകളിലും മണ്ഡല പുനർനിർണ്ണയത്തിലൂടെ മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെടും. സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ശക്തമായി എതിർത്തു. 2029-ൽ ഭരണം ഉറപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രമാണിത്. തിരഞ്ഞെടുപ്പ് തോൽവി ഭയന്നാണ് കേന്ദ്രത്തിന്റെ ഈ നീക്കം. യഥാർത്ഥത്തിൽ വനിതാ സംവരണമാണ് ലക്ഷ്യമെങ്കിൽ 2023-ൽ പാസാക്കിയ ബിൽ എന്തുകൊണ്ട് നടപ്പിലാക്കിയില്ല? ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് കെ സി വേണുഗോപാൽ ചോദിച്ചു.

നിലവിലെ 543 അംഗങ്ങളിൽ തന്നെ 33 ശതമാനം സംവരണം ഏർപ്പെടുത്തുകയാണെങ്കിൽ ബില്ലിനെ പിന്തുണയ്ക്കാമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ബില്ലുകൾ ചർച്ച ചെയ്യുന്നതിനായി ഏപ്രിൽ 16, 17, 18 തീയതികളിലായി പ്രത്യേക പാർലമെന്റ് സമ്മേളനമാണ് വിളിച്ചുചേർത്തിരിക്കുന്നത്. അന്തരിച്ച പാർലമെന്റ് അംഗങ്ങൾക്കും ഇതിഹാസ ഗായിക ആശാ ഭോസ്ലേയ്ക്കും ലോക്‌സഭ അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് നടപടിക്രമങ്ങൾ ആരംഭിച്ചത്. വരും ദിവസങ്ങളിൽ സഭയിൽ ഇതുസംബന്ധിച്ച് വലിയ തർക്കങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.

WhatsApp Channel Banner

Latest updates

നിയന്ത്രണം വിട്ട സ്പേസ് എക്സ് റോക്കറ്റ് ചന്ദ്രനിൽ പതിക്കാനൊരുങ്ങുന്നു:...

വാഷിംഗ്ടൺ: വിക്ഷേപണത്തിന് ശേഷം ബഹിരാകാശത്ത് ലക്ഷ്യമില്ലാതെ ഒഴുകിനടന്ന സ്പേസ് എക്സിന്റെ റോക്കറ്റ് അപ്പർ സ്റ്റേജ് നിയന്ത്രണം വിട്ട് ചന്ദ്രനിൽ പതിക്കാനൊരുങ്ങുന്നു. മണിക്കൂറിൽ 8,700 കിലോമീറ്റർ അതായത് ശബ്ദവേഗതയുടെ ഏഴിരട്ടി വേഗതയിലാണ് റോക്കറ്റ് ഭാഗം...

ED ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നിൽ ‘ഗൂഢാലോചന’: പ്രതികളുടെ ജാമ്യാപേക്ഷയെ...

കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തി മടങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യഹർജിയെ ഹൈക്കോടതിയിൽ ശക്തമായി എതിർത്ത് ഇ.ഡി. ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി...

‘റോം കത്തിയെരിയുമ്പോൾ നീറോ വീണ മീട്ടുന്നതിന് തുല്യം, VD...

തിരുവനന്തപുരം: സംസ്ഥാനം കനത്ത മഴക്കെടുതിയിലും ദുരന്തമുഖത്തും പകച്ചുനിൽക്കുമ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുൻമന്ത്രി വി. ശിവൻകുട്ടി. അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകൾ കാറ്റിൽപ്പറത്തി പൊന്നാനിയിൽ യൂത്ത് ലീഗ് നേതാവിന്റെ...

മഴക്കെടുതിയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി CPIM: മുന്നറിയിപ്പുകളിൽ ഗുരുതര വീഴ്ചയെന്ന്...

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സർക്കാരിന്റെ ഭാഗത്തുനിന്നും ഗുരുതരമായ അനാസ്ഥയും ഏകോപനമില്ലായ്മയും ഉണ്ടായതായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുന്നതിൽ അധികൃതർക്ക് വൻ പാളിച്ച പറ്റിയെന്നും ഫേസ്ബുക്ക്...

കൊളത്തൂർ മണ്ഡലത്തിലെ EVMകളുടെ പരിശോധന DMK ബഹിഷ്കരിച്ചു: 3...

ചെന്നൈ: എം.കെ. സ്റ്റാലിൻ മത്സരിച്ച കൊളത്തൂർ നിയമസഭാ മണ്ഡലത്തിൽ ഉപയോഗിച്ച വോട്ടിംഗ് മെഷീനുകളുടെ പരിശോധനാ നടപടികൾ ഡി.എം.കെ ബഹിഷ്കരിച്ചു. വോട്ടിംഗ് മെഷീനുകൾ സുരക്ഷിതമായി സംരക്ഷിക്കുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്നും കൃത്രിമം നടന്നിട്ടുണ്ടെന്നും ആരോപിച്ചാണ്...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....