പത്തനംതിട്ട : പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിനിടെ തിരുവാഭരണത്തിന്റെ ഭാഗമായ ‘കാണിപ്പൊന്ന്’ നഷ്ടമായി. ദർശനത്തിനെത്തിയ ആൾ കൊട്ടാരം കുടുംബാംഗമാണെന്ന് വിശ്വസിപ്പിച്ച് സ്വർണ്ണരൂപം കൈക്കലാക്കി കടന്നുകളയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പിന്നീട് ഇത് പോലീസ് കണ്ടെത്തി.(Gold stolen from temple in Pandalam, The theft took place during Vishu Kani Darshan)
വിഷുക്കണി ദർശനത്തിനായി സുരക്ഷിത മുറിയിൽ നിന്ന് തിരുവാഭരണങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചിരുന്നു. അശ്വാരൂഢനായ അയ്യപ്പന്റെ രൂപമുള്ള കാണിപ്പൊന്നാണ് നഷ്ടപ്പെട്ടത്. രാവിലെ ആറുമണിയോടെ ദർശനത്തിനെത്തിയ ഒരാൾ താൻ കൊട്ടാരം കുടുംബാംഗമാണെന്ന് വിശ്വസിപ്പിച്ചു.
ആചാരപ്രകാരം ദർശനത്തിനെത്തുന്ന കൊട്ടാരം കുടുംബാംഗങ്ങൾക്ക് കണ്ണിൽ വെച്ച് തൊഴാനായി കാണിപ്പൊന്ന് നൽകാറുണ്ട്. ഇയാൾ അബദ്ധത്തിൽ ഇത് പോക്കറ്റിലിട്ട് പോയെന്നാണ് വിവരം. ദർശനത്തിന് ശേഷം ഇവ തിരികെ കൊട്ടാരത്തിലേക്ക് മാറ്റുകയാണ് പതിവ്.

