HomeSports'ടൈഗർ സിന്റാ ഹൈ'; പ്രീതി സിന്റയുടെ ടീമിന് സൽമാൻ ഖാന്റെ അഭിനന്ദനം,...

‘ടൈഗർ സിന്റാ ഹൈ’; പ്രീതി സിന്റയുടെ ടീമിന് സൽമാൻ ഖാന്റെ അഭിനന്ദനം, 12 വർഷത്തിന് ശേഷം മറുപടി കിട്ടിയെന്ന് ആരാധകർ | Salman Khan Preity Zinta IPL Tweet

ഐപിഎൽ ആവേശത്തിനിടയിൽ പ്രീതി സിന്റയുടെ പഞ്ചാബ് കിങ്‌സിനെ അഭിനന്ദിച്ചുകൊണ്ട് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു (Salman Khan Preity Zinta IPL Tweet). സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള പഞ്ചാബിന്റെ വിജയത്തിന് പിന്നാലെയാണ് സൽമാൻ എക്‌സിലൂടെ പ്രീതിയെയും ടീമിനെയും പ്രശംസിച്ചത്. “നന്നായി കളിക്കുന്നു സിന്റാ, അഭിനന്ദനങ്ങൾ” എന്നായിരുന്നു സൽമാന്റെ ട്വീറ്റ്.

സൽമാൻ ഖാന്റെ ഈ പുതിയ പോസ്റ്റിന് പിന്നാലെ ആരാധകർ 2014-ൽ അദ്ദേഹം പങ്കുവെച്ച ഒരു പഴയ ട്വീറ്റ് കുത്തിപ്പൊക്കി. “സിന്റയുടെ ടീം ജയിച്ചോ? (Zinta’s team won kya?)” എന്നായിരുന്നു അന്ന് സൽമാൻ ചോദിച്ചിരുന്നത്. 12 വർഷത്തിന് ശേഷമാണെങ്കിലും ആ ചോദ്യത്തിന് സൽമാൻ തന്നെ ഇപ്പോൾ ഉത്തരം നൽകിയിരിക്കുകയാണെന്ന് ആരാധകർ തമാശരൂപേണ പറയുന്നു.

സൽമാന്റെ ‘ടൈഗർ’ സിനിമകളെ മുൻനിർത്തി രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. “ടൈഗർ സിന്ദാ ഹൈ എന്നല്ല, ഇത് ടൈഗർ സിന്റാ ഹൈ ആണ്” എന്നാണ് ഒരു ആരാധകൻ കുറിച്ചത്. “ടൈഗറിന് സിന്റയെക്കുറിച്ച് ചിന്തയുണ്ട് (Tiger ko zinta ki chinta hai)” എന്നും കമന്റുകൾ വരുന്നുണ്ട്. സൽമാനും പ്രീതി സിന്റയും വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. ‘ചോരി ചോരി ചുപ്‌കെ ചുപ്‌കെ’, ‘ഹർ ദിൽ ജോ പ്യാർ കരേഗ’ തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

സൽമാൻ ഖാന്റെ പുതിയ ചിത്രം ‘മാതൃഭൂമി’ ഓഗസ്റ്റിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. 2020-ലെ ഗാൽവൻ വാലി സംഘർഷത്തെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം.

Summary: Salman Khan’s congratulatory tweet for Preity Zinta’s Punjab Kings following their IPL win has gone viral, with fans recalling his famous 2014 tweet asking if “Zinta’s team won.” After 12 years, the Internet is buzzing with “Tiger Zinta Hai” memes, celebrating the long-standing friendship between the two stars. Salman’s upcoming movie Maatrubhumi, based on the Galwan Valley clash, is expected to release in August.

 

WhatsApp Channel Banner

Latest updates

മുടക്കോഴിമലയിലെ ‘ജലബോംബ്’ ഭീഷണി: ചെങ്കൽക്കുഴികൾ പൂർവ്വസ്ഥിതിയിലാക്കാൻ നിർദേശം നൽകി...

റിപ്പോർട്ട് : അൻവർ ഷരീഫ്  വാഴക്കാട്: കോടതി ഉത്തരവിനെ തുടർന്ന് പ്രവർത്തനം താത്കാലികമായി നിർത്തിവെച്ച മലപ്പുറം ജില്ലയിലെ വാഴക്കാട് മുടക്കോഴിമലയിലെ ചെങ്കൽ ക്വാറികളിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ പ്രദേശവാസികൾക്ക് വലിയ ഭീഷണിയാകുന്നു. ഖനനം നടത്തി ഉപേക്ഷിച്ച...

‘ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥയും ആശങ്കപ്പെടുത്തുന്നതാണ്, റാന്നിയിൽ മുന്നറിയിപ്പില്ലാതെ ഡാം...

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായിരിക്കെ സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ അനാസ്ഥയ്ക്കും ഏകോപനക്കുറവിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടതാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി....

‘കൃത്യമായ അറിയിപ്പ് നൽകിയിരുന്നു, ഇന്നലെ ഉണ്ടായത് അതിതീവ്ര മഴയാണ്’:...

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്ന് കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ മഴയുടെ ശക്തിയിൽ നേരിയ കുറവുണ്ടാകാമെങ്കിലും അതിശക്തമായ...

കർണാടകയിൽ കനത്ത മഴ: ശിവമൊഗ്ഗയിൽ മണ്ണിടിച്ചിൽ, 3 വയസുകാരൻ...

ശിവമൊഗ്ഗ: കർണാടകയിലെ ശിവമൊഗ്ഗ ജില്ലയിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരണപ്പെട്ടു. ഞായറാഴ്ച പുലർച്ചെ 2.30 ഓടെ ഇന്ദിരാനഗർ പ്രദേശത്തായിരുന്നു സംഭവം. മലനാട് മേഖലയിൽ തുടർച്ചയായി...

‘മുന്നറിയിപ്പില്ലാതെ ഡാം തുറന്നു, സർക്കാർ സ്‌പോൺസേർഡ് വെള്ളപ്പൊക്കം’: വിമർശനവുമായി...

പത്തനംതിട്ട: ജില്ലയിലുണ്ടായ രൂക്ഷമായ മഴക്കെടുതിക്ക് പിന്നാലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ വൻ വീഴ്ചയെന്ന് വ്യാപക പരാതി. ജില്ലാ ഭരണകൂടത്തിനെതിരെയും റവന്യൂ വകുപ്പിനെതിരെയും രൂക്ഷവിമർശനവുമായി ഭരണപക്ഷത്തെ പ്രമുഖ നേതാക്കളും എം.എൽ.എമാരും തന്നെ രംഗത്തെത്തി.(Pathanamthitta Flood...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....