Description
Digital Voice of Kerala
Monday, April 13, 2026

Digital Voice of Kerala
HomeKeralaപുനലൂർ പോലീസ് സ്റ്റേഷന് മുന്നിൽ തീ കൊളുത്തി യുവാവിൻ്റെ ആത്മഹത്യാശ്രമം: 90%...

പുനലൂർ പോലീസ് സ്റ്റേഷന് മുന്നിൽ തീ കൊളുത്തി യുവാവിൻ്റെ ആത്മഹത്യാശ്രമം: 90% പൊള്ളൽ | Suicide

🎙️ Latest Podcast

കൊല്ലം: കുടുംബ പ്രശ്നത്തെത്തുടർന്ന് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവ് സ്റ്റേഷന് മുന്നിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സുരേഷ് ആണ് പുനലൂർ പോലീസ് സ്റ്റേഷന് മുന്നിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു നാടകീയ സംഭവങ്ങൾ.(Man attempts suicide by setting himself on fire in front of police station)

പരാതിയുടെ അടിസ്ഥാനത്തിൽ സുരേഷിനെയും ഭാര്യയെയും മൊഴിയെടുക്കുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. സ്റ്റേഷനിലേക്ക് കയറുന്ന വഴിയേ വെച്ച് കൈവശം കരുതിയിരുന്ന മണ്ണെണ്ണ ശരീരത്തിൽ ഒഴിച്ച സുരേഷ്, തീ കൊളുത്തിയ ശേഷം സ്റ്റേഷൻ വളപ്പിലേക്ക് ഓടിക്കയറുകയായിരുന്നു. ഉടൻ തന്നെ പോലീസുകാർ ചേർന്ന് തീ അണച്ചെങ്കിലും ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റു.

90 ശതമാനത്തോളം പൊള്ളലേറ്റ സുരേഷിനെ ആദ്യം പുനലൂർ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് നില അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.