HomeUncategorizedകും​ഭ​മേ​ള​യി​ലെ വൈ​റ​ൽ താ​ര​ത്തി​ന്‍റെ വിവാഹം: ഫർമാൻ ഖാന്റെ അറസ്റ്റ് തടഞ്ഞ ഉത്തരവ്...

കും​ഭ​മേ​ള​യി​ലെ വൈ​റ​ൽ താ​ര​ത്തി​ന്‍റെ വിവാഹം: ഫർമാൻ ഖാന്റെ അറസ്റ്റ് തടഞ്ഞ ഉത്തരവ് മെയ് 20 വരെ നീട്ടി | Kumbh Mela Viral Star Marriage Case

കൊച്ചി: കുംഭമേളയിലെ വൈറൽ താരവുമായുള്ള വിവാഹത്തെത്തുടർന്ന് മധ്യപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പങ്കാളി ഫർമാൻ ഖാന് ആശ്വാസം (Kumbh Mela Viral Star Marriage Case). ഫർമാൻ ഖാന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് കേരള ഹൈക്കോടതി മെയ് 20 വരെ നീട്ടി. കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. കുംഭമേളയിലെ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ പെൺകുട്ടിയുടെ വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.എന്നാൽ ഈ വിവാഹം നിയമവിരുദ്ധമാണെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തി. വിവാഹസമയത്ത് പെൺകുട്ടിക്ക് വെറും 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് കമ്മീഷൻ വ്യക്തമാക്കി.

മധ്യപ്രദേശിലെ ആശുപത്രി രേഖകൾ പ്രകാരം 2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചത്.വിവാഹം നടത്തുന്നതിനായി പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായി കമ്മീഷന്റെ റിപ്പോർട്ടിലുണ്ട്.പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്ത സാഹചര്യത്തിൽ ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പോലീസ് പോക്സോ (POCSO) നിയമപ്രകാരം കേസെടുക്കുകയായിരുന്നു.

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കർശന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കേസിന്റെ പുരോഗതി അറിയിക്കുന്നതിനായി കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ഡൽഹിയിൽ നേരിട്ട് ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നീട്ടിയതോടെ നിയമപോരാട്ടം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.

Story Summary:
The Kerala High Court has extended the interim order staying the arrest of Farman Khan until May 20 in connection with the POCSO case related to his marriage with the viral Kumbh Mela star. The National Commission for Scheduled Tribes found the marriage illegal, stating the girl was only 16 years old at the time of the wedding. Following allegations of a forged birth certificate, Madhya Pradesh police registered a case. Both Kerala and Madhya Pradesh DGPs have been summoned to Delhi by the Commission regarding the matter.

WhatsApp Channel Banner

Latest updates

വയനാട്ടിൽ കനത്ത മഴ: താമരശ്ശേരി ചുരത്തിൽ യാത്രാനിയന്ത്രണം; അനാവശ്യ...

വയനാട് : കനത്ത മഴയാണ് വയനാട് ജില്ലയിൽ അനുഭവപ്പെടുന്നത്. ഇതോടെ താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതത്തിന് ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ വൈത്തിരി, ലക്കിടി മേഖലകളിൽ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്.(Wayanad...

കറാച്ചി ലിയാരിയിൽ ഉസൈർ ബലൂച്ചിൻ്റെ സഹോദരൻ സുബൈർ ബലൂച്ചിന്...

കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിലുള്ള ലിയാരി പ്രദേശത്ത് പ്രമുഖ ഗുണ്ടാത്തലവൻ ഉസൈർ ബലൂചിന്റെ സഹോദരൻ സുബൈർ ബലൂചിന് (40) നേരെ വെടിവെപ്പ്. വെള്ളിയാഴ്ച ചക്കിവാറ റോഡിലുള്ള വീടിന് പുറത്ത് നിൽക്കുമ്പോഴാണ് ഇരുചക്ര വാഹനത്തിലെത്തിയ അജ്ഞാതരായ...

‘തിരുവനന്തപുരം നഗരസഭയിൽ നടക്കുന്ന തെറ്റുകൾക്കെതിരെ ഞങ്ങൾ UDF കൗൺസിലർമാരുടെ...

തിരുവനന്തപുരം: വിയ്യൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരനായി കഴിയുന്ന ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ നഗരസഭാ കൗൺസിൽ പാസാക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കും തദ്ദേശ സ്വയംഭരണ വകുപ്പിനുമെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്...

കാലിഫോർണിയയിൽ US F-35B സ്റ്റെൽത്ത് യുദ്ധവിമാനം തകർന്നു വീണു:...

കാലിഫോർണിയ: യു.എസ് മറീൻ കോർപ്സിന്റെ ഏറ്റവും അത്യാധുനിക എഫ്-35ബി സ്റ്റെൽത്ത് യുദ്ധവിമാനം കാലിഫോർണിയയിൽ തകർന്നു വീണു. സാൻ ഡിയാഗോയിലെ മിരാമർ മറീൻ എയർ ബേസിന് സമീപമാണ് അപകടമുണ്ടായത്. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

DON'T MISS

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....