HomeDon't Miss'മരിച്ചിട്ടില്ലെന്ന്' അറിയിക്കാൻ ഒരു ആപ്പ്; ചൈനീസ് യുവാക്കൾക്കിടയിൽ തരംഗമായി 'ആർ യു...

‘മരിച്ചിട്ടില്ലെന്ന്’ അറിയിക്കാൻ ഒരു ആപ്പ്; ചൈനീസ് യുവാക്കൾക്കിടയിൽ തരംഗമായി ‘ആർ യു ഡെഡ്?’ ആപ്പ് | Are You Dead App

ബീജിംഗ്: ഒറ്റയ്ക്ക് താമസിക്കുന്ന യുവാക്കളുടെ സുരക്ഷയും ഏകാന്തതയും ലക്ഷ്യമിട്ട് ചൈനയിൽ പുറത്തിറങ്ങിയ ‘ആർ യു ഡെഡ്?’ (Are You Dead?) എന്ന മൊബൈൽ ആപ്പ് ആഗോള ശ്രദ്ധ നേടുന്നു. ഒറ്റ ക്ലിക്കിലൂടെ താൻ സുരക്ഷിതനാണെന്നോ ജീവനോടെയുണ്ടെന്നോ അടുത്ത സുഹൃത്തുക്കളെയോ ബന്ധുക്കളെയോ അറിയിക്കാൻ സഹായിക്കുന്നതാണ് ഈ ആപ്പ്. ഏകദേശം 100 രൂപയോളമാണ് (8 യുവാൻ) ഇതിന്റെ വരിക്കാരാകാൻ നൽകേണ്ടി വരുന്ന തുക.

ചൈനയിലെ നഗരങ്ങളിൽ ലക്ഷക്കണക്കിന് യുവാക്കൾ കുടുംബത്തിൽ നിന്നും അകന്ന് ഒറ്റയ്ക്ക് താമസിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആപ്പിന് പ്രചാരം ലഭിച്ചത്. എല്ലാ ദിവസവും മെസേജ് അയച്ച് സുഖവിവരങ്ങൾ അന്വേഷിക്കുന്നതിലെ വിരസത ഒഴിവാക്കാൻ ഈ ‘പ്രൂഫ് ഓഫ് ലൈഫ്’ (Proof of Life) സംവിധാനം സഹായിക്കുമെന്ന് ആപ്പിന്റെ ഡെവലപ്പർമാരിൽ ഒരാളായ ഇയാൻ ലു പറയുന്നു. ആപ്പിൾ ആപ്പ് സ്റ്റോറിൽ ചൈനയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട പെയ്ഡ് ആപ്പായി ഇത് മാറിയിട്ടുണ്ട്. ചൈന കൂടാതെ അമേരിക്ക, ഇന്ത്യ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലും ഇതിന് ആവശ്യക്കാർ ഏറിവരികയാണ്.

ആപ്പിന്റെ പ്രവർത്തനരീതി

അതീവ ലളിതമായ രീതിയിലാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്. ആപ്പ് തുറക്കുമ്പോൾ മൊബൈൽ സ്ക്രീനിൽ കാണുന്ന വലിയ പച്ച വട്ടത്തിൽ ഉപയോക്താവ് ദിവസവും നിശ്ചിത സമയത്ത് ഒന്ന് സ്പർശിക്കണം. ഇങ്ങനെ സ്പർശിക്കുന്നതിലൂടെ താൻ സുരക്ഷിതനാണെന്നോ ജീവനോടെയുണ്ടെന്നോ ഉള്ള ‘പ്രൂഫ് ഓഫ് ലൈഫ്’ സിഗ്നൽ മുൻകൂട്ടി നിശ്ചയിച്ച സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഡിജിറ്റലായി ലഭിക്കും. ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഉപയോക്താവ് ഈ ബട്ടൺ അമർത്തിയില്ലെങ്കിൽ, ആ വ്യക്തി അപകടത്തിലാണെന്ന സൂചന ബന്ധപ്പെട്ടവർക്ക് ആപ്പ് സ്വയമേവ നൽകും. ഇത് സുഹൃത്തുക്കൾക്ക് ഉടൻ തന്നെ ആ വ്യക്തിയെ നേരിട്ട് വിളിക്കാനോ സഹായമെത്തിക്കാനോ ഉള്ള മുന്നറിയിപ്പായി മാറുന്നു.

മരണത്തെക്കുറിച്ചുള്ള പരാമർശം ചൈനീസ് സംസ്കാരത്തിൽ അശുഭകരമായി കരുതുന്നതിനാൽ ആപ്പിന്റെ പേരിനെച്ചൊല്ലി ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത് പരിഗണിച്ച് ആപ്പിന്റെ പേര് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഇതിന്റെ അണിയറ പ്രവർത്തകർ. ചൈനയിൽ നിലവിൽ പത്ത് കോടിയിലധികം പേർ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകൾ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. നഗരവൽക്കരണവും തൊഴിൽ സമ്മർദ്ദവും മൂലം യുവാക്കൾ നേരിടുന്ന ഏകാന്തതയുടെയും സുരക്ഷാ ആശങ്കകളുടെയും പ്രതിഫലനമായാണ് ഈ ആപ്പിന്റെ വിജയത്തെ സൈബർ വിദഗ്ധർ കാണുന്നത്.

A new app titled “Are You Dead?” has become a viral sensation among young people in China who live alone in big cities. Designed as a simple “proof of life” tool, it allows users to send a quick safety signal to loved ones with a single button click, addressing concerns about solitary deaths and urban loneliness. Despite the cultural taboo surrounding death in China, the app has topped download charts, highlighting a significant social shift where over 100 million Chinese households now consist of single occupants.

WhatsApp Channel Banner

Latest updates

കനത്ത മഴ തുടരുന്നു: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

വയനാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും വയനാട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ട്യൂഷൻ...

സൈനിക നിക്ഷേപം സാമ്പത്തിക വളർച്ചയ്ക്കും വഴിയൊരുക്കും; പ്രതിരോധ ശക്തിവർധനയെ...

ടോക്കിയോ: രാജ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക വളർച്ചയ്ക്കും പ്രതിരോധ മേഖലയിലെ നിക്ഷേപം സഹായകമാകുമെന്ന് ചൂണ്ടിക്കാട്ടി ജപ്പാൻ (Japan Military Buildup). ചൈന, റഷ്യ, ഉത്തരകൊറിയ എന്നിവയിൽനിന്നുള്ള സുരക്ഷാ വെല്ലുവിളികൾ വിലയിരുത്തുന്ന പുതിയ പ്രതിരോധ ധവളപത്രത്തിലാണ്...

അസമിൽ CRPF ക്യാമ്പിൽ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്ത് ഉദ്യോഗസ്ഥൻ:...

ന്യൂഡൽഹി: അസമിലെ നാഗാവ് ജില്ലയിലുള്ള സി.ആർ.പി.എഫ് ക്യാമ്പിൽ ഉദ്യോഗസ്ഥൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു. സംഭവത്തിൽ രണ്ട് സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.(Assam Nagaon CRPF Camp Firing ASI Kills...

യുഎഫ്‌സി താരം അലൻ നാസിമെന്റോ അന്തരിച്ചു; ഉറക്കത്തിനിടെ ഹൃദയാഘാതമെന്ന്...

സാവോ പോളോ: ബ്രസീലിയൻ മിക്സഡ് മാർഷ്യൽ ആർട്‌സ് (എംഎംഎ) താരവും യുഎഫ്‌സി ഫ്ലൈവെയ്റ്റ് പോരാളിയുമായ അലൻ നാസിമെന്റോ 34-ാം വയസ്സിൽ അന്തരിച്ചു. ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് യുഎഫ്‌സി അറിയിച്ചു....

ജെൻ സി തൊഴിലവസര ആശങ്കകൾക്കിടെ കേന്ദ്രത്തിന്റെ കണക്ക്; 10...

ന്യൂഡൽഹി: യുവജനങ്ങൾക്കിടയിൽ തൊഴിലില്ലായ്മയെയും പരിമിതമായ തൊഴിലവസരങ്ങളെയും കുറിച്ചുള്ള ആശങ്കകൾ ശക്തമാകുന്നതിനിടെ, കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് 17 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്ന് കേന്ദ്ര സർക്കാർ (Mansukh Mandaviya Employment Report). 2014 മുതൽ...

DON'T MISS

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...