ഹൈദരാബാദ്: വിവാഹാഭ്യർഥന നിരസിച്ചതിന്റെ പകയിൽ യുവാവ് എച്ച്ഐവി ബാധിത രക്തം കുത്തിവച്ച യുവതി ആത്മഹത്യ ചെയ്തു (Hyderabad HIV Attack Suicide Case). ഹൈദരാബാദ് സ്വദേശിനി രമണിയാണ് ക്രൂരമായ ആക്രമണത്തിന് പിന്നാലെയുണ്ടായ മാനസിക ആഘാതത്തെത്തുടർന്ന് ജീവനൊടുക്കിയത്. സംഭവത്തിൽ ഇവരുടെ ബന്ധുവായ മനോഹറിനെ പോലീസ് അറസ്റ്റ് ചെയ്തു. മാർച്ചിലായിരുന്നു നാടിനെ നടുക്കിയ ഈ അക്രമം നടന്നത്.
രമണിയും മനോഹറും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും മനോഹറിന് എച്ച്ഐവി ബാധയുണ്ടെന്ന് കണ്ടെത്തിയതോടെ പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. മനോഹറിന്റെ മാതാപിതാക്കൾക്കും രോഗബാധയുണ്ടായിരുന്നു. വിവാഹാലോചന മുടങ്ങിയതിലുള്ള വൈരാഗ്യം മൂലം യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, കരുതിവെച്ചിരുന്ന എച്ച്ഐവി ബാധിത രക്തം യുവതിയുടെ ശരീരത്തിൽ കുത്തിവെക്കുകയായിരുന്നു.
ആക്രമണത്തിന് ശേഷം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും, നടന്ന സംഭവമുണ്ടാക്കിയ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു രമണി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Summary: A young woman in Hyderabad committed suicide after a relative, Manohar, forcibly injected her with HIV-infected blood for rejecting his marriage proposal. The marriage was initially planned, but the woman’s family withdrew after Manohar tested positive for HIV. Seeking revenge, Manohar attacked her in March. Despite his arrest, the mental trauma led the woman to take her own life on Friday.

