Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeKerala Assembly Election 2026പുനലൂരിൽ പോളിംഗ് ബൂത്തിന് സമീപം LDF-UDF സംഘർഷം: വനിതാ കൗൺസിലർക്ക് മർദ്ദനമേറ്റതായി...

പുനലൂരിൽ പോളിംഗ് ബൂത്തിന് സമീപം LDF-UDF സംഘർഷം: വനിതാ കൗൺസിലർക്ക് മർദ്ദനമേറ്റതായി പരാതി | Polling booth

🎙️ Latest Podcast

കൊല്ലം : പുനലൂരിൽ പോളിംഗ് ബൂത്തിന് സമീപം എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. വിളക്കുവെട്ടം എൽ.പി സ്കൂളിലെ പോളിംഗ് ബൂത്തിന് മുന്നിലാണ് സംഘർഷമുണ്ടായത്. വോട്ട് പിടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.(LDF-UDF clash near polling booth in Punalur, Complaint of assault on female councilor)

സംഘർഷത്തിനിടെ തനിക്ക് മർദ്ദനമേറ്റതായി ആരോപിച്ച് യുഡിഎഫ് വനിതാ കൗൺസിലർ ആശുപത്രിയിൽ ചികിത്സ തേടി. എൽഡിഎഫ് കൗൺസിലർ തന്നെ മർദ്ദിച്ചുവെന്നാണ് ഇവരുടെ ആരോപണം. എന്നാൽ മർദ്ദനമേറ്റെന്ന ആരോപണം എൽ ഡി എഫ് കൗൺസിലർ നിഷേധിച്ചു. യുഡിഎഫ് പ്രവർത്തകരാണ് ബൂത്തിന് മുന്നിൽ മനഃപൂർവ്വം പ്രശ്നമുണ്ടാക്കിയതെന്നും അദ്ദേഹം പ്രതികരിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.