Description
Digital Voice of Kerala
Sunday, April 5, 2026

Digital Voice of Kerala
HomeNationalഡ്രോൺ പരിശോധനയിലും കണ്ടെത്താനായില്ല': കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിക്കായി തിരച്ചിൽ...

ഡ്രോൺ പരിശോധനയിലും കണ്ടെത്താനായില്ല’: കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിക്കായി തിരച്ചിൽ ഊർജ്ജിതം | Malayali woman

🎙️ Latest Podcast

മടിക്കേരി: കുടകിലെ തടിയൻഡമോൾ കയറുന്നതിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യ ജി.എസിനായുള്ള തെരച്ചിൽ തുടരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ശരണ്യയെ വനത്തിനുള്ളിൽ കാണാതായത്. ഡ്രോണുകളും സ്നിഫർ നായകളും 60 അംഗ രക്ഷാസംഘവും വനത്തിനുള്ളിൽ അരിച്ചുപെറുക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്ന് കർണാടക വനംവകുപ്പ് അധികൃതർ അറിയിച്ചു.(Search intensifies for Malayali woman who went missing while trekking in Kodagu

കൊച്ചിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ശരണ്യ ഒറ്റയ്ക്കാണ് കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള ഹോംസ്റ്റേയിൽ താമസിച്ച താരം ഏപ്രിൽ 2-ന് രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതിയോടെ ട്രക്കിങ്ങ് ആരംഭിച്ചു. കാട്ടാന ശല്യമുള്ളതിനാൽ മറ്റ് 10 പേർ അടങ്ങുന്ന സംഘത്തിനൊപ്പം പോകാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നു.

വൈകുന്നേരം നാല് മണിയോടെ മറ്റ് സംഘാംഗങ്ങൾ തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് നിലവിൽ പരിശോധന നടക്കുന്നത്. കേരള-കർണാടക അതിർത്തി പങ്കിടുന്ന വനമേഖലയായതിനാൽ ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥർ സഹകരിച്ചാണ് നീങ്ങുന്നത്. ചെങ്കുത്തായ മലനിരകളും കനത്ത കാടും ഡ്രോൺ പരിശോധനയ്ക്കും തിരച്ചിലിനും തടസ്സമാകുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.