Description
Digital Voice of Kerala
Saturday, April 4, 2026

Digital Voice of Kerala
HomeKerala Assembly Election 2026തിരൂരിൽ പോരാട്ടം കനക്കുന്നു: കുറുക്കോളി മൊയ്തീനും V അബ്ദുറഹ്മാനും നേർക്കുനേർ | V...

തിരൂരിൽ പോരാട്ടം കനക്കുന്നു: കുറുക്കോളി മൊയ്തീനും V അബ്ദുറഹ്മാനും നേർക്കുനേർ | V Abdurahiman

🎙️ Latest Podcast

മലപ്പുറം: മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയായ തിരൂർ മണ്ഡലം ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടഭൂമിയായി മാറുന്നു. ഇ.ടി. മുഹമ്മദ് ബഷീർ, കെ. മൊയ്തീൻകുട്ടി ഹാജി തുടങ്ങിയ പ്രമുഖർ പ്രതിനിധീകരിച്ച മണ്ഡലം നിലനിർത്താൻ യുഡിഎഫും, മന്ത്രി വി. അബ്ദുറഹിമാനിലൂടെ മണ്ഡലം പിടിച്ചെടുക്കാൻ എൽഡിഎഫും കടുത്ത മത്സരത്തിലാണ്.(The fight in Tirur is intense, Kurukkoli Moideen and V Abdurahiman face off )

മുസ്ലീം ലീഗിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണെങ്കിലും തിരൂർ എന്നും യുഡിഎഫിനൊപ്പം നിന്നിട്ടില്ല. 2006-ൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പി.പി. അബ്ദുള്ളക്കുട്ടിയിലൂടെ ഇടത് മുന്നണി ഇവിടെ അട്ടിമറി വിജയം നേടിയിരുന്നു. എന്നാൽ പിന്നീട് വന്ന തിരഞ്ഞെടുപ്പുകളിൽ ലീഗ് മണ്ഡലം തിരിച്ചുപിടിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 7,214 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച കുറുക്കോളി മൊയ്തീൻ തന്നെയാണ് ഇത്തവണയും യുഡിഎഫിനായി കളത്തിലിറങ്ങുന്നത്. മണ്ഡലം ‘പച്ച പുതപ്പിക്കാൻ’ തന്നെയാകും ലീഗിന്റെ ശ്രമം. താനൂരിൽ നിന്ന് രണ്ടുതവണ വിജയിച്ച മന്ത്രി വി. അബ്ദുറഹിമാനെ ഇത്തവണ തിരൂരിലേക്ക് മാറ്റിയത് എൽഡിഎഫിന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.