കണ്ണൂർ: പയ്യന്നൂരിൽ വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്നു എന്ന വിവാദ പ്രസ്താവന നടത്തിയ കെ.സി. വേണുഗോപാലിന് സിപിഎം വക്കീൽ നോട്ടീസ് അയച്ചു. അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ആരോപണമെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.(Payyanur fake Aadhaar card controversy, CPM sends legal notice to KC Venugopal)
പയ്യന്നൂരിലെ സിപിഎം ഓഫീസിൽ വ്യാജ ഐഡി കാർഡുകൾ നിർമ്മിക്കുന്നുണ്ടെന്നും പരാജയഭീതി മൂലം സിപിഎം പഴയ തന്ത്രങ്ങൾ പുറത്തെടുക്കുകയാണെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നുംസിപിഎം ആരോപിച്ചു.
ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിക്കണം. അല്ലാത്തപക്ഷം നടപടികളുമായി മുന്നോട്ട് പോകുമെന്നും പാർട്ടി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ നിൽക്കെ പയ്യന്നൂരിലെ ഈ ആധാർ വിവാദം രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

