Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala
HomeKeralaഅടിമാലിയിൽ കുരിശിൻ്റെ വഴി യാത്രയ്ക്കിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു: 8 പേർക്ക്...

അടിമാലിയിൽ കുരിശിൻ്റെ വഴി യാത്രയ്ക്കിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു: 8 പേർക്ക് പരിക്ക് | Accident

🎙️ Latest Podcast

ഇടുക്കി : അടിമാലി ചിന്നപ്പാറ കുടിയിൽ കുരിശിന്റെ വഴി വിശ്വാസി യാത്രയ്ക്കിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് എട്ടുപേർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. അടിമാലി സെന്റ് ജൂഡ് ദേവാലയത്തിൽ നിന്നാണ് വിശ്വാസി യാത്ര പുറപ്പെട്ടത്.(Jeep overturns in Adimali, 8 injured during the Accident)

അനൗൺസ്‌മെന്റിനായി മൈക്കും സ്പീക്കറും ഘടിപ്പിച്ച ജീപ്പ് കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലേക്ക് ഉരുണ്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ കുടുങ്ങിയവരെ ഉടൻ തന്നെ നാട്ടുകാരും മറ്റ് വിശ്വാസികളും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു.

അപകടത്തിൽ പരിക്കേറ്റ എട്ടുപേരെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ സാരമായി പരിക്കേറ്റ ഒരാളെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്. ആരുടെയും പരിക്ക് നിലവിൽ അതിഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.