Description
Digital Voice of Kerala
Wednesday, April 1, 2026

Digital Voice of Kerala
HomeKerala Assembly Election 2026"നീ പോ മോനേ വിജയാ..."; പിണറായിക്കെതിരെ മോഹൻലാൽ ഡയലോഗുമായി രേവന്ത് റെഡ്ഡി...

“നീ പോ മോനേ വിജയാ…”; പിണറായിക്കെതിരെ മോഹൻലാൽ ഡയലോഗുമായി രേവന്ത് റെഡ്ഡി | Revanth Reddy Kerala Visit

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ ഗോദയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത പരിഹാസവുമായി തെലങ്കാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡി (Revanth Reddy Kerala Visit). നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥിന്റെ പ്രചാരണത്തിനായി പൂന്തുറയിൽ സംഘടിപ്പിച്ച റോഡ് ഷോയിലാണ് രേവന്ത് റെഡ്ഡി ആവേശമായത്.

മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ പ്രശസ്തമായ സിനിമാ ഡയലോഗ് കടമെടുത്താണ് രേവന്ത് റെഡ്ഡി പ്രസംഗം ആരംഭിച്ചത്. “നീ പോ മോനേ വിജയാ… യുവർ ടൈം ഈസ് ഓവർ” എന്ന് അദ്ദേഹം മലയാളത്തിൽ പറഞ്ഞത് പ്രവർത്തകർക്കിടയിൽ വലിയ കൈയടി നേടി. പിണറായി വിജയന്റെ സമയം കഴിഞ്ഞുവെന്നും ഇനി യുഡിഎഫിന്റെ കാലമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

കേരളത്തിൽ എൽഡിഎഫും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് രേവന്ത് റെഡ്ഡി ആരോപിച്ചു. എൽഡിഎഫിന് നൽകുന്ന വോട്ട് ബിജെപിക്കാണ് പോകുന്നത്. ബിജെപിയെ കേരളത്തിൽ കടക്കാതെ തടയുന്നത് യുഡിഎഫ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വ്യവസായങ്ങളോ തൊഴിലവസരങ്ങളോ ഇല്ല. വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന മലയാളികൾക്ക് സ്വന്തം നാട്ടിൽ ജോലി കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യം മാറാൻ യുഡിഎഫ് അധികാരത്തിൽ വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

തുറന്ന ജീപ്പിൽ നടത്തിയ റോഡ് ഷോയിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥ് എന്നിവരും രേവന്ത് റെഡ്ഡിക്കൊപ്പമുണ്ടായിരുന്നു. കടുത്ത വെയിലിനെ അവഗണിച്ച് നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകരാണ് പ്രചാരണ പരിപാടിയിൽ അണിനിരന്നത്.

Story Summary:
Telangana CM Revanth Reddy electrified the UDF campaign in Kerala by using a famous Mohanlal movie dialogue to mock CM Pinarayi Vijayan, saying, “Nee Po Mone Vijaya… Your time is over.” During a roadshow for Nemom candidate K.S. Sabarinadhan in Poonthura, Reddy alleged a secret understanding between the LDF and BJP, claiming that only the UDF can stop the saffron party in Kerala. He also criticized the state government for failing to create jobs for returning expatriates.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.