Description
Digital Voice of Kerala
Tuesday, March 31, 2026

Digital Voice of Kerala
HomeNationalനടൻ വിജയ്‌ക്കെതിരെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേസ്; അനുമതിയില്ലാതെ ലൗഡ് സ്പീക്കർ ഉപയോഗിച്ചെന്ന്...

നടൻ വിജയ്‌ക്കെതിരെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേസ്; അനുമതിയില്ലാതെ ലൗഡ് സ്പീക്കർ ഉപയോഗിച്ചെന്ന് പരാതി | Actor Vijay TVK

🎙️ Latest Podcast

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പത്രികാ സമർപ്പണത്തിന് പിന്നാലെയാണ് വിജയ്‌ക്കെതിരെ ആദ്യത്തെ നിയമനടപടി ഉണ്ടായിരിക്കുന്നത് (Actor Vijay TVK). പെരുവള്ളൂരിൽ നടന്ന പൊതുസമ്മേളനവുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നത്.പൊതുസമ്മേളനത്തിൽ അനുമതിയില്ലാതെ 30-ലേറെ ലൗഡ് സ്പീക്കറുകൾ ഉപയോഗിച്ചതായി ഫ്ലയിംഗ് സ്‌ക്വാഡ് ഓഫീസർ കുമാർ നൽകിയ പരാതിയിൽ പറയുന്നു.

അയ്യായിരത്തോളം പ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ കടുത്ത ഗതാഗത തടസ്സമുണ്ടായതായും അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലൻസ് വരെ തടസ്സപ്പെട്ടതായും പോലീസ് റിപ്പോർട്ടിലുണ്ട്.തിങ്കളാഴ്ചയാണ് തമിഴ്‌നാട്ടിൽ നാമനിർദ്ദേശ പത്രികാ സമർപ്പണം ആരംഭിച്ചത്. വിജയ് പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് മത്സരിക്കുന്നത്.

തമിഴ്‌നാട്ടിൽ ഏപ്രിൽ 23-നാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രചാരണം കൊഴുക്കുന്നതിനിടെ വിജയ്‌ക്കെതിരെ കേസെടുത്തത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. മെയ് 4-നാണ് വോട്ടെണ്ണൽ നടക്കുക.

Short Story Summary:
Chennai Police registered a case against Tamil actor and TVK leader Vijay for allegedly violating the election model code of conduct during a public meeting in Peruvallur. Based on a complaint by Flying Squad Officer Kumar, the FIR mentions the unauthorized use of over 30 loudspeakers and causing significant traffic congestion, which reportedly blocked an ambulance. Vijay is contesting from Perambur and Trichy East constituencies for the upcoming April 23 elections, with results scheduled for May 4.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.