തിരുവനന്തപുരം: ‘ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം’ എന്ന ആപ്തവാക്യവുമായി എൻഡിഎയുടെ തിരഞ്ഞെടുപ്പ് വികസന രേഖ ഇന്ന് പ്രകാശനം ചെയ്യും (BJP National President Nitin Nabin Kerala Visit). ഉച്ചയ്ക്ക് രണ്ടിന് ഇടപ്പഴഞ്ഞി ആർഡിആർ കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ദേശീയ അധ്യക്ഷൻ നിതിൻ നബീൻ മാർഗ്ഗരേഖ പുറത്തിറക്കും.
എൻഡിഎ അധികാരത്തിലെത്തിയാൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വികസന പദ്ധതികളെക്കുറിച്ചുള്ള മാർഗ്ഗരേഖ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അവതരിപ്പിക്കും. കേരളത്തിന്റെ സമഗ്ര വികസനത്തിന് കുതിപ്പേകുന്ന നിരവധി പ്രഖ്യാപനങ്ങൾ ഇതിലുണ്ടാകുമെന്നാണ് സൂചന.
എൻഡിഎ നേതാക്കളായ സാബു എം. ജേക്കബ്, തുഷാർ വെള്ളാപ്പള്ളി എന്നിവർ മാർഗ്ഗരേഖയെക്കുറിച്ച് സംസാരിക്കും. കേരള പ്രഭാരി പ്രകാശ് ജാവദേക്കർ, തിരഞ്ഞെടുപ്പ് പ്രഭാരി വിനോദ് താവഡെ, ശോഭ കരന്തലജെ തുടങ്ങിയ ദേശീയ-സംസ്ഥാന നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് നിതിൻ നബീൻ കേരളത്തിലെത്തുന്നത്. വിവിധ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും അദ്ദേഹം സംസാരിക്കും. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടാണ് എൻഡിഎ തങ്ങളുടെ വികസന അജണ്ട ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. പ്രമുഖ ട്വന്റി-20 നേതാവ് സാബു എം. ജേക്കബിന്റെ സാന്നിധ്യം മുന്നണിക്ക് വലിയ കരുത്താകുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.
Short Story Summary:
BJP National President Nitin Nabin will arrive in Kerala today to lead the Assembly Election campaign. He will release the NDA’s development manifesto titled ‘Vikasitha Kerala’ at a function in Thiruvananthapuram. BJP State President Rajeev Chandrasekhar will present the document, which outlines the NDA’s vision for the state’s progress. Prominent leaders including Sabu M. Jacob, Tushar Vellappally, and Prakash Javadekar will attend the event. Nabin is scheduled for a two-day campaign tour across the state.

