ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണം ഇന്ന് ആരംഭിക്കുന്നു. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ഇന്ന് പെരമ്പൂർ മണ്ഡലത്തിൽ പത്രിക സമർപ്പിക്കും. ഉച്ചയ്ക്ക് 12 മണിയോടെയാകും വിജയ് പത്രിക നൽകുകയെന്നാണ് സൂചന.(Tamil Nadu elections, Filing of nominations begins today, Vijay to file nominations from Perambur)
പെരമ്പൂരിലെ പത്രികാ സമർപ്പണത്തിന് ശേഷം കൊളത്തൂർ, വില്ലിവാക്കം മണ്ഡലങ്ങളിലെ ടിവികെ സ്ഥാനാർത്ഥികളുടെ പത്രികാ സമർപ്പണ ചടങ്ങുകളിലും വിജയ് പങ്കുചേരും. ഉച്ചയ്ക്ക് രണ്ട് മണിക്ക് പെരമ്പൂരിൽ നടക്കുന്ന വമ്പൻ റാലിയിൽ അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്യും.
അതേസമയം, സീമാന്റെ നേതൃത്വത്തിലുള്ള നാം തമിഴർ കക്ഷിയുടെ 234 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികൾ ഇന്ന് തന്നെ പത്രിക സമർപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 6 വരെയാണ് പത്രിക നൽകാനുള്ള സമയം. ഭരണം നിലനിർത്താൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഡിഎംകെയുടെ പ്രകടന പത്രിക പുറത്തിറക്കി.

