HomeCrimeഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു: സഹപ്രവർത്തകൻ പിടിയിൽ | Stabbed

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു: സഹപ്രവർത്തകൻ പിടിയിൽ | Stabbed

ഷാർജ: ജോലിസ്ഥലത്തുണ്ടായ തർക്കത്തെത്തുടർന്ന് മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് മരിച്ചത്. സംഭവത്തിൽ നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തു.(Malayali youth stabbed to death in Sharjah, Colleague arrested)

ഷാർജയിലെ ഒരു കഫ്തീരിയയിൽ ദീർഘകാലമായി ഒരുമിച്ച് ജോലി ചെയ്തുവരികയായിരുന്നു നിഷാദും ഷമീറും. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം പ്രവാസി മലയാളി സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്.

Clickable Info Box