Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKeralaഞെരളത്ത് ഹരിഗോവിന്ദൻ മുസ്‌ലിം ലീഗിൽ ചേർന്നു | Njeralathu Harigovindan

ഞെരളത്ത് ഹരിഗോവിന്ദൻ മുസ്‌ലിം ലീഗിൽ ചേർന്നു | Njeralathu Harigovindan

🎙️ Latest Podcast

മലപ്പുറം: പ്രശസ്ത സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്‌ലിം ലീഗിൽ അംഗത്വമെടുത്തു. പാണക്കാട് എത്തിയാണ് അദ്ദേഹം പാർട്ടി മെമ്പർഷിപ്പ് സ്വീകരിച്ചത്. (Njeralathu Harigovindan joined the Muslim League, takes membership )

രാഷ്ട്രീയത്തിനപ്പുറം പാണക്കാട് കുടുംബം ഉയർത്തിപ്പിടിക്കുന്ന വിശ്വമാനവികതയിലുള്ള വിശ്വാസമാണ് തന്നെ ലീഗിലെത്തിച്ചതെന്ന് ഹരിഗോവിന്ദൻ പ്രതികരിച്ചു. വിശ്വമാനവികത ഉയർത്തിപ്പിടിക്കുന്ന നേതാവാണ് സാദിഖലി തങ്ങൾ. ആ വലിയ ആശയത്തോട് ചേർന്നുനിൽക്കാനാണ് തന്റെ തീരുമാനം.

അങ്ങാടിപ്പുറം ക്ഷേത്രം കത്തിയപ്പോൾ അവിടെ ആദ്യം ഓടിയെത്തിയ വ്യക്തി സാദിഖലി തങ്ങളാണ്. അത്തരമൊരു മതസൗഹാർദ്ദ പാരമ്പര്യത്തെയാണ് താൻ പിന്തുടരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പ്രചാരണ വേദികളിൽ സജീവമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.