HomeKeralaCPM നേതാവ് പാർട്ടി വിട്ട് മുസ്ലിം ലീഗിൽ: പത്തനംതിട്ടയിൽ ഇടത് ക്യാമ്പിന്...

CPM നേതാവ് പാർട്ടി വിട്ട് മുസ്ലിം ലീഗിൽ: പത്തനംതിട്ടയിൽ ഇടത് ക്യാമ്പിന് തിരിച്ചടി | Muslim League

പത്തനംതിട്ട: ജില്ലയിലെ സി.പി.എം നേതാവ് അഡ്വ. ആർ. കൃഷ്ണകുമാർ മുസ്ലിം ലീഗിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. ഒരു മാസം മുൻപ് വരെ തൊട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന കൃഷ്ണകുമാർ, സി.പി.എമ്മിന്റെ സജീവ മുഖമായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.(CPM leader in Pathanamthitta leaves party and joins Muslim League)

സി.പി.എമ്മിലും ഭരണരംഗത്തും നിർണ്ണായകമായ നിരവധി സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിക്കുന്നതും സത്യസന്ധവുമായ രാഷ്ട്രീയം മുന്നോട്ടുവെക്കുന്നതുമാണ് മുസ്ലിം ലീഗിന്റെ ഭാഗമാകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അഡ്വ. ആർ. കൃഷ്ണകുമാർ വ്യക്തമാക്കി. പത്തനംതിട്ടയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുള്ള ഒരു നേതാവിന്റെ ഈ ചുവടുമാറ്റം ശ്രദ്ധേയമാണ്.

Clickable Info Box