ന്യൂഡൽഹി: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളിൽ മധ്യസ്ഥത വഹിക്കാനുള്ള പാകിസ്താന്റെ നീക്കങ്ങളെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ (S Jaishankar). പാകിസ്താനെപ്പോലെ ഒരു ‘ദല്ലാൾ’ (Broker) രാജ്യമായി പ്രവർത്തിക്കാൻ ഇന്ത്യക്ക് താല്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ നടന്ന സർവകക്ഷി യോഗത്തിലാണ് അയൽരാജ്യത്തിന്റെ നയതന്ത്ര നീക്കങ്ങൾക്കെതിരെ മന്ത്രി കടുത്ത പരാമർശം നടത്തിയത്.
അമേരിക്കയ്ക്കും ഇറാനും ഇടയിൽ ഇടനിലക്കാരനാകാൻ പാകിസ്താൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇന്ത്യ ഒരിക്കലും അത്തരമൊരു റോളിലേക്ക് പോകില്ലെന്നും സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുമെന്നും ജയശങ്കർ യോഗത്തിൽ പറഞ്ഞു. പാകിസ്താനും യുഎസും തമ്മിലുള്ള ഉഭയകക്ഷി താല്പര്യങ്ങളാണ് ഇത്തരം വേഷംകെട്ടലുകൾക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘർഷം നിലനിൽക്കുന്ന ഇറാനിൽ നിന്ന് ഇതുവരെ 4,25,000 ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതായി സർക്കാർ യോഗത്തെ അറിയിച്ചു. അവിടെ തുടരുന്ന ബാക്കിയുള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ നിരന്തരമായ നിരീക്ഷണം നടത്തുന്നുണ്ട്.
അമേരിക്കൻ ഉപരോധങ്ങൾക്കിടയിലും ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ തുടരുകയാണ്. നിലവിൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ വലിയൊരു ഭാഗം റഷ്യയിൽ നിന്നായതിനാൽ രാജ്യത്തെ ഊർജ്ജ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എൽപിജി വിതരണവും സുസ്ഥിരമാണെന്ന് സർക്കാർ ഉറപ്പുനൽകി.
Short Story Summary:
External Affairs Minister S. Jaishankar criticized Pakistan’s attempt to mediate in Middle East conflicts, stating that India will not act as a “broker” or middleman like Pakistan. In an all-party meeting, the government assured that 4.25 lakh Indians have been evacuated from Iran and emphasized India’s energy security through diverse oil imports. The government maintained its balanced diplomatic stance, valuing the US as a top trade partner and Israel as a strategic tech partner while continuing ties with Iran.

