Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeKerala Assembly Election 2026തിരഞ്ഞെടുപ്പ് പ്രചാരണം: സ്ഥാനാർത്ഥിക്ക് പരമാവധി 40 ലക്ഷം രൂപ ചെലവാക്കാം |...

തിരഞ്ഞെടുപ്പ് പ്രചാരണം: സ്ഥാനാർത്ഥിക്ക് പരമാവധി 40 ലക്ഷം രൂപ ചെലവാക്കാം | Election campaign

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്ക് പ്രചാരണത്തിനായി പരമാവധി ചെലവഴിക്കാവുന്ന തുക 40 ലക്ഷം രൂപയായി നിശ്ചയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ, മറ്റ് സാമഗ്രികൾ എന്നിവയുടെ കൃത്യമായ നിരക്ക് വ്യക്തമാക്കുന്ന ‘റേറ്റ് ചാർട്ട്’ ജില്ലാ കളക്ടർ പ്രസിദ്ധീകരിച്ചു.(Election campaign, Candidate can spend maximum Rs 40 lakh )

സ്ഥാനാർത്ഥികൾ തങ്ങൾ നടത്തുന്ന ഓരോ ചെലവും റേറ്റ് ചാർട്ടിലെ നിരക്കനുസരിച്ച് പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. ഇത് കൃത്യമായ ഇടവേളകളിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കും.

റേറ്റ് ചാർട്ടിന്റെ പകർപ്പും ചെലവ് കണക്കുകളും കളക്ടറേറ്റിലെ ‘തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സെൽ ആൻഡ് ഫിനാൻസ് ഓഫീസറുടെ’ കാര്യാലയത്തിൽ പരിശോധനയ്ക്കായി ലഭ്യമാണ്. തിരഞ്ഞെടുപ്പ് ചെലവുകളിൽ സുതാര്യത ഉറപ്പാക്കുന്നതിനാണ് ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.