കൊച്ചി: നിവിൻ പോളി ചിത്രം ‘പ്രേമം’ സിനിമയിലെ മനോഹരമായ പാട്ടുസീനിലൂടെ മലയാളികൾക്ക് സുപരിചിതമായ ആലുവയിലെ പാലം വിനോദസഞ്ചാര കേന്ദ്രമായി മാറുന്നു. നടപടികൾ അന്തിമഘട്ടത്തിലാണെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.(Bridge in the movie Premam to be renovated, says Minister P Rajeev)
സഞ്ചാരികൾക്കായി പ്രത്യേക വ്യൂ പോയിന്റുകളും സെൽഫി പോയിന്റുകളും ഒരുക്കും. ‘പ്രേമം’ സിനിമ ഹിറ്റായതോടെയാണ് നാട്ടുകാർക്ക് മാത്രം അറിയാമായിരുന്ന ഈ പാലം ‘പ്രേമം പാലം’ എന്ന പേരിൽ പ്രശസ്തമായതും പുറത്തുനിന്നുള്ളവർ എത്തിത്തുടങ്ങിയതും. പിന്നീട് ഇത് അടച്ചുപൂട്ടിയിരുന്നു.
കുറിപ്പിൻ്റെ പൂർണ്ണരൂപം
പ്രേമം സിനിമയിലെ ആ ചെറിയ പാലം ഓർമ്മയില്ലേ. കണ്ട മാത്രയിൽ പോകണമെന്ന് എല്ലാവരും ആഗ്രഹിച്ച ഈ പാലം ഒരു ടൂറിസം കേന്ദ്രമാക്കാൻ ഞങ്ങളൊരുങ്ങുകയാണ്. നാട്ടുകാർക്ക് വൈകുന്നേരങ്ങളിൽ കുടുംബത്തോടൊപ്പം ചിലവഴിക്കാനുള്ള പാർക്കും പാലത്തിന് സമീപം ചെറിയ സംരംഭങ്ങളാരംഭിച്ച് വരുമാന മാർഗമുണ്ടാക്കാനുള്ള സാഹചര്യവും ഇതിലൂടെ ഉണ്ടാകും.

