Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeKerala Assembly Election 2026തിരഞ്ഞെടുപ്പ് ചൂടിൽ കേരളം: രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്ട്, കോട്ടയത്ത് പൊതുസമ്മേളനങ്ങളുമായി...

തിരഞ്ഞെടുപ്പ് ചൂടിൽ കേരളം: രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്ട്, കോട്ടയത്ത് പൊതുസമ്മേളനങ്ങളുമായി മുഖ്യമന്ത്രി | Assembly election

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ദേശീയ-സംസ്ഥാന നേതാക്കളുടെ സാന്നിധ്യം കൊണ്ട് രാഷ്ട്രീയ പോരാട്ടം കനക്കുന്നു. യു.ഡി.എഫ് പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്ടെത്തും. അതേസമയം, എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കോട്ടയം ജില്ലയിൽ വിവിധ പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും.(Kerala in Assembly election heat, Rahul Gandhi in Kozhikode today )

കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വമ്പിച്ച പ്രചാരണ റാലിയിലും പൊതുസമ്മേളനത്തിലും രാഹുൽ ഗാന്ധി മുഖ്യാതിഥിയാകും. മുസ്ലിം ലീഗ് നേതാക്കളും യു.ഡി.എഫ് സ്ഥാനാർത്ഥികളും രാഹുൽ ഗാന്ധിക്കൊപ്പം വേദി പങ്കിടും. കെ.പി.സി.സി ചില ‘സർപ്രൈസുകൾ’ വേദിയിൽ ഒരുക്കിയിട്ടുണ്ടെന്നാണ് സൂചനകൾ.

പൊതുസമ്മേളനത്തിന് ശേഷം കെ.സി. വേണുഗോപാൽ, സണ്ണി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. വരും ദിവസങ്ങളിൽ പ്രിയങ്ക ഗാന്ധി എം.പി ഉൾപ്പെടെയുള്ള പ്രമുഖരും കേരളത്തിലെത്തും. കോട്ടയം ജില്ലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാലിടങ്ങളിൽ സംസാരിക്കും. രാവിലെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. കാഞ്ഞിരപ്പള്ളിയിൽ ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈകിട്ടോടെ ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, പാലാ എന്നിവിടങ്ങളിലെ പൊതുസമ്മേളനങ്ങളിലും അദ്ദേഹം സംസാരിക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.