ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസകരമായ പുതിയ ടിക്കറ്റിംഗ് പരിഷ്‌കാരങ്ങൾ റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചു. ടിക്കറ്റ് ക്യാൻസലേഷൻ, റീഫണ്ട്, ബോർഡിംഗ് പോയിന്റ് മാറ്റം എന്നിവയിലാണ് പ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. 2026 ഏപ്രിൽ ആദ്യവാരത്തോടെ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരും.(Train ticket refund rules have changed, The procedures are now very simple!)
ടിക്കറ്റ് ക്യാൻസൽ ചെയ്യുന്ന സമയത്തിനനുസരിച്ച് റീഫണ്ട് തുകയിൽ മാറ്റമുണ്ടാകും. യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് ടിക്കറ്റ് ക്യാൻസൽ ചെയ്താൽ പരമാവധി റീഫണ്ട് ലഭിക്കും. 72 – 24 മണിക്കൂർ സമയപരിധിക്കുള്ളിൽ ക്യാൻസൽ ചെയ്താൽ ടിക്കറ്റ് തുകയുടെ 25% ചാർജ് ഈടാക്കും. യാത്രയ്ക്ക് 24 മണിക്കൂർ മുതൽ 8 മണിക്കൂർ മുൻപ് വരെ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ 50% ചാർജ് ഈടാക്കും. യാത്ര തുടങ്ങാൻ 8 മണിക്കൂറിൽ കുറവ് സമയമേ ഉള്ളൂവെങ്കിൽ ടിക്കറ്റ് തുക റീഫണ്ട് ലഭിക്കില്ല.
ഇനിമുതൽ അവസാന നിമിഷം ബോർഡിംഗ് മാറ്റാം. യാത്രക്കാർക്ക് ഏറെ ഗുണകരമാകുന്ന മാറ്റമാണിത്. നേരത്തെ ചാർട്ട് തയ്യാറാക്കുന്നതിന് മുൻപ് മാത്രമേ ബോർഡിംഗ് പോയിന്റ് മാറ്റാൻ കഴിയുമായിരുന്നുള്ളൂ. ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് വരെ ഇപ്പോൾ ബോർഡിംഗ് സ്റ്റേഷൻ മാറ്റാൻ സാധിക്കും. യാത്ര തുടങ്ങുന്നതിന് 30 മിനിറ്റ് മുൻപ് വരെ ട്രാവൽ ക്ലാസ് അപ്‌ഗ്രേഡ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. ടിക്കറ്റ് ബുക്കിംഗ് കാര്യക്ഷമമാക്കുന്നതിനും ‘ബോട്ടുകളെ’ തടയുന്നതിനുമായി റെയിൽവേ ‘ആന്റി ബോട്ട്’ സംവിധാനം ശക്തമാക്കി.

