തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്കിടെ പ്രമുഖ മുന്നണി നേതാക്കളുടെ നാമനിർദ്ദേശ പത്രികകളിൽ പരാതിയുമായി എതിർ സ്ഥാനാർത്ഥികൾ. പറവൂരിൽ വി.ഡി. സതീശന്റെ പത്രിക സ്വീകരിക്കുന്നത് മാറ്റിവച്ചു.(Uncertainty including the value of gold, Acceptance of VD Satheesan’s nomination papers postponed)
പറവൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഡി. സതീശന്റെ പത്രിക സ്വീകരിക്കുന്നത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പരാതിയെത്തുടർന്നാണ് മാറ്റിവെച്ചത്. ഔദ്യോഗിക വാഹനത്തിന്റെ പെനാൽറ്റി സംബന്ധിച്ച വിവരങ്ങൾ, കൈവശമുള്ള സ്വർണ്ണത്തിന്റെ മൂല്യം കുറച്ചു കാണിച്ചു, സ്വത്ത് വിവരങ്ങളിലെ അവ്യക്തത എന്നിവയാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പത്രിക വീണ്ടും പരിഗണിക്കും. ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പത്രികയും മാറ്റിവെച്ചിരുന്നു. സത്യവാങ്മൂലത്തിൽ ആസ്തി വിവരങ്ങൾ മറച്ചുവെച്ചുവെന്ന കോൺഗ്രസ് പരാതി നിലനിൽക്കെയാണ് പത്രിക വിശദമായ പരിശോധനയ്ക്ക് മാറ്റിയത്. ഇത് പിന്നീട് സ്വീകരിച്ചു.

