Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeKeralaഅടൂർ സഹകരണ ബാങ്ക് അഴിമതി: പ്രതിഷേധ മാർച്ചുമായി കോൺഗ്രസ് | Scam

അടൂർ സഹകരണ ബാങ്ക് അഴിമതി: പ്രതിഷേധ മാർച്ചുമായി കോൺഗ്രസ് | Scam

🎙️ Latest Podcast

പത്തനംതിട്ട: സിപിഎം ഭരണസമിതിയുള്ള അടൂർ സർവ്വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകൾക്കെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫിസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. (Adoor Cooperative Bank Scam, Congress holds protest march)

ബാങ്ക് മുൻ പ്രസിഡന്റും മുതിർന്ന സിപിഎം നേതാവുമായ പൊൻതാമര പിള്ളയുടെ അപ്രതീക്ഷിത വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം കടുക്കുന്നത്. ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് പൊൻതാമര പിള്ള ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

ബാങ്കിൽ നടന്ന 75 ലക്ഷം രൂപയുടെ ക്രമക്കേട് തന്റെ തലയിൽ കെട്ടിവെക്കാൻ ബോർഡിലെ ശ്രമിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. മുതിർന്ന സിപിഎം നേതാവും മുൻ എം.എൽ.എയുമായ ആർ. ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യയാണ് പൊൻതാമര പിള്ള.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.