Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeKeralaപാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിച്ച സംഭവം: അന്വേഷണം ഊർജിതമാക്കി പോലീസ് | Cyber...

പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിച്ച സംഭവം: അന്വേഷണം ഊർജിതമാക്കി പോലീസ് | Cyber attack

🎙️ Latest Podcast

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. അധിക്ഷേപകരമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് അക്കൗണ്ടിന്റെ ഉറവിടം കണ്ടെത്താനായി സൈബർ പോലീസ് മെറ്റയെ സമീപിച്ചു.(Cyber attack against Panakkad Sadiq Ali Thangal, Police intensify investigation)

നിലവിൽ ഈ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. എന്നാൽ ഏത് കമ്പ്യൂട്ടറിൽ നിന്നാണ് ഈ അക്കൗണ്ട് നിർമ്മിച്ചത് എന്നതടക്കമുള്ള സാങ്കേതിക വിവരങ്ങളാണ് പോലീസ് ഇപ്പോൾ തേടുന്നത്.

കൂടാതെ വിവാദ പോസ്റ്റിനൊപ്പം നൽകിയിരുന്ന ഫോട്ടോ കൂടുതൽ വ്യക്തതയ്ക്കായി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വ്യാജരേഖ ചമയ്ക്കൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ ഗൗരവകരമായ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.