ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ കോച്ച് അറ്റൻഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസിൽ നിന്നും പ്ലസ് ടു (Higher Secondary) ആയി ഉയർത്തി (Railway Coach Attendant Recruitment 2026). അത്യാധുനിക ട്രെയിനുകളായ വന്ദേ ഭാരത്, അമൃത് ഭാരത്, നമോ ഭാരത് എന്നിവയിലെ യാത്രക്കാർക്ക് കൂടുതൽ മികച്ച സേവനം ഉറപ്പാക്കുന്നതിനാണ് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ ഈ പരിഷ്കാരം.
പുതിയ മാനദണ്ഡങ്ങൾ:
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു പാസായിരിക്കണം.
മുൻഗണന: ഐടിഐ (ITI) സർട്ടിഫിക്കറ്റ് ഉള്ളവർക്കും ഹൗസ് കീപ്പിംഗിൽ (Housekeeping) കുറഞ്ഞത് മൂന്ന് മാസത്തെ പരിശീലനം പൂർത്തിയാക്കിയവർക്കും റിക്രൂട്ട്മെന്റിൽ മുൻഗണന ലഭിക്കും.
സാങ്കേതിക പരിജ്ഞാനം: കോച്ചുകളിലെ ലൈറ്റുകൾ, സീറ്റ് ബെൽറ്റുകൾ, മറ്റ് ഇലക്ട്രോണിക് സംവിധാനങ്ങൾ എന്നിവയിലുണ്ടാകുന്ന ചെറിയ തകരാറുകൾ പെട്ടെന്ന് പരിഹരിക്കാൻ പ്രാപ്തിയുള്ളവരെയാണ് റെയിൽവേ ഈ തസ്തികയിലേക്ക് പ്രതീക്ഷിക്കുന്നത്.
റിക്രൂട്ട്മെന്റ് രീതി: റെയിൽവേ നേരിട്ടല്ല ഈ നിയമനങ്ങൾ നടത്തുന്നത്. അംഗീകൃത സ്വകാര്യ ഏജൻസികൾ വഴിയാണ് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
മാറ്റത്തിന് പിന്നിലെ ലക്ഷ്യം:
യാത്രക്കാരിൽ നിന്ന് ലഭിക്കുന്ന പരാതികൾ പരിഹരിക്കാനും അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനം കോച്ചുകളിൽ ലഭ്യമാക്കാനും തൊഴിൽ നൈപുധ്യമുള്ളവർ (Skilled Labor) ഈ മേഖലയിലേക്ക് വരണമെന്ന് റെയിൽവേ വിലയിരുത്തുന്നു. ട്രെയിനുകൾ കൂടുതൽ ഹൈടെക് ആകുന്ന സാഹചര്യത്തിൽ അറ്റൻഡന്റുമാർക്കും സാങ്കേതികമായ അറിവ് അത്യാവശ്യമായി മാറിയിരിക്കുകയാണ്.
Career News Summary:
Indian Railways has increased the minimum educational qualification for the post of Coach Attendant from Class 10 to Plus Two (12th Grade). This change aims to enhance service quality in premium trains like Vande Bharat, Amrit Bharat, and Namo Bharat. Candidates with ITI certificates and 3-month training in housekeeping will receive priority. The recruitment is handled by private agencies on a contract basis. The move focuses on bringing technically skilled personnel to handle minor on-board repairs and improve passenger satisfaction.

