Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeBusinessതിരുവനന്തപുരം ജനറൽ ആശുപത്രിക്ക് വി-ഗാർഡിന്റെ കൈത്താങ്ങ്; അത്യാധുനിക ഡയാലിസിസ് മെഷീൻ കൈമാറി...

തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് വി-ഗാർഡിന്റെ കൈത്താങ്ങ്; അത്യാധുനിക ഡയാലിസിസ് മെഷീൻ കൈമാറി | V-Guard CSR Projects

🎙️ Latest Podcast

തിരുവനന്തപുരം: നഗരത്തിലെ സാധാരണക്കാരായ രോഗികളുടെ ആശ്രയകേന്ദ്രമായ ജനറൽ ആശുപത്രിക്ക് വി-ഗാർഡ് ഇൻഡസ്ട്രീസ് അത്യാധുനിക ഹീമോഡയാലിസിസ് മെഷീൻ നൽകി (V-Guard CSR Projects). വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആൻഡ് വി-ഗാർഡ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. റീനാ മിഥുൻ ചിറ്റിലപ്പിള്ളി മെഷീൻ അധികൃതർക്ക് കൈമാറി.

ഓട്ടോമാറ്റിക് ബ്ലഡ് പ്രഷർ മോണിറ്ററിംഗ് സംവിധാനം ഈ മെഷീന്റെ പ്രത്യേകതയാണ്.അണുബാധകൾ തടയാൻ സഹായിക്കുന്ന എൻഡോടോക്സിൻ ഫിൽട്ടറേഷൻ (Endotoxin Filtration) സൗകര്യം ഇതിലുണ്ട്.വൃക്കരോഗികൾക്ക് കൂടുതൽ സുരക്ഷിതവും ഫലപ്രദവുമായ ഡയാലിസിസ് ഉറപ്പാക്കാൻ ഈ അത്യാധുനിക സൗകര്യങ്ങൾ സഹായിക്കും.

സാമ്പത്തിക പരാധീനതകൾ മൂലം ഉറ്റവർക്ക് കൃത്യമായ ചികിത്സ നൽകാനാകാതെ വിഷമിക്കുന്ന ഒട്ടേറെ കുടുംബങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഡയാലിസിസ് പോലുള്ള ദീർഘകാല ചികിത്സകൾ പലർക്കും താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. ഞങ്ങളുടെ ഈ സഹായം അർഹരായ രോഗികൾക്ക് വലിയൊരു ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നതായി വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആൻഡ് വി-ഗാർഡ് ഫൗണ്ടേഷൻ ഡയറക്ടര്‍ ഡോ.റീനാ മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു. വി-ഗാർഡ് മുൻപ് നടപ്പിലാക്കിയിട്ടുള്ള വിവിധ ജീവകാരുണ്യ പദ്ധതികളുടെ തുടർച്ചയായാണ് ഈ പ്രവർത്തനമെന്നും അവർ കൂട്ടിച്ചേർത്തു.

News Summary:
V-Guard Industries Ltd has donated an advanced hemodialysis machine to the Thiruvananthapuram General Hospital as part of its CSR initiatives. The machine, equipped with automatic blood pressure monitoring and endotoxin filtration, was handed over by Dr. Reena Mithun Chittilappilly, Director of V-Guard Industries & V-Guard Foundation. This contribution aims to alleviate the financial burden on low-income families requiring long-term dialysis treatment.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.