Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeKerala Assembly Election 2026നിയമസഭാ തിരഞ്ഞെടുപ്പിൽ UDFന് പിന്തുണയുമായി വെൽഫെയർ പാർട്ടി: മത്സരത്തിനില്ല | Welfare Party

നിയമസഭാ തിരഞ്ഞെടുപ്പിൽ UDFന് പിന്തുണയുമായി വെൽഫെയർ പാർട്ടി: മത്സരത്തിനില്ല | Welfare Party

🎙️ Latest Podcast

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കാൻ വെൽഫെയർ പാർട്ടി തീരുമാനിച്ചു. യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാകും.(Welfare Party supports UDF in assembly elections, Will not contest)

തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനായി നാളെ ജില്ലാ അടിസ്ഥാനത്തിൽ പ്രത്യേക യോഗങ്ങൾ ചേരും. കഴിഞ്ഞ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 18 സീറ്റുകളിൽ വെൽഫെയർ പാർട്ടി സ്വന്തം സ്ഥാനാർത്ഥികളെ നിർത്തി മത്സരിച്ചിരുന്നു. എന്നാൽ ഇത്തവണ മത്സരരംഗത്ത് നിന്ന് മാറിനിന്ന് യുഡിഎഫിനെ പിന്തുണയ്ക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.