Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeKerala Assembly Election 2026'VD സതീശൻ നുണ പറയുന്നവരുടെ രാജാവ്, BJPയെ എതിർക്കാൻ നട്ടെല്ലില്ലാത്ത നേതാവ്':...

‘VD സതീശൻ നുണ പറയുന്നവരുടെ രാജാവ്, BJPയെ എതിർക്കാൻ നട്ടെല്ലില്ലാത്ത നേതാവ്’: V ശിവൻകുട്ടി | VD Satheesan

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് സീറ്റുകളിൽ സിപിഎം-ബിജെപി ധാരണയുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണത്തിനെതിരെ രൂക്ഷവിമർശനവുമായി നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. വി.ഡി. സതീശൻ നുണ പറയുന്നവരുടെ രാജാവാണെന്നും ബിജെപിയെ എതിർക്കാൻ നട്ടെല്ലില്ലാത്ത നേതാവാണെന്നും ശിവൻകുട്ടി ആരോപിച്ചു. ഇത്തരമൊരു ഡീൽ ഉണ്ടെന്ന് വിശ്വസിക്കാൻ ജനം നഴ്സറി കുട്ടികളാണോ എന്ന് അദ്ദേഹം ചോദിച്ചു.(VD Satheesan is the king of liars, says V Sivankutty)

നേമം മണ്ഡലത്തിൽ ബിജെപിയും സിപിഎമ്മും തമ്മിലാണ് യഥാർത്ഥ മത്സരമെന്ന് അദ്ദേഹം വ്യക്തമാക്കി. നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥി പ്രചാരണ രംഗത്തുണ്ടെങ്കിലും, അവിടെ ഒരു മുതിർന്ന നേതാവിനെ തന്നെ കോൺഗ്രസ് മത്സരത്തിന് ഇറക്കേണ്ടതായിരുന്നു. അന്തസ്സോടെയുള്ള മത്സരമല്ല കോൺഗ്രസിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദുർബലരായ സ്ഥാനാർത്ഥികളെ കോൺഗ്രസ് നിർത്തിയപ്പോഴും സിപിഎം ഇവിടെ വിജയിച്ചിട്ടുണ്ട്. കോൺഗ്രസ് വോട്ടുകൾ അവർക്ക് തന്നെ ലഭിച്ചിരുന്നെങ്കിൽ അത് എൽഡിഎഫിന് ഗുണകരമാകുമായിരുന്നു. എന്നാൽ, സിപിഎം വിരുദ്ധ വോട്ടുകൾ ഏകീകരിക്കാനാണ് ബിജെപി നീക്കം നടത്തുന്നത്. ഘടകകക്ഷികൾക്ക് സീറ്റ് നൽകിയതിലൂടെ ഈ നീക്കം വ്യക്തമാണെന്നും വി. ശിവൻകുട്ടി പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നേമത്ത് എൽഡിഎഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.