Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala
HomeWorldഗർഭിണിക്ക് വർക്ക് ഫ്രം ഹോം നിഷേധിച്ചു; കുഞ്ഞ് മരിച്ച സംഭവത്തിൽ കമ്പനിക്ക്...

ഗർഭിണിക്ക് വർക്ക് ഫ്രം ഹോം നിഷേധിച്ചു; കുഞ്ഞ് മരിച്ച സംഭവത്തിൽ കമ്പനിക്ക് 180 കോടിയിലധികം രൂപ പിഴ | Total Quality Logistics Fine

🎙️ Latest Podcast

ഓഹായോ: അമേരിക്കയിലെ പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയായ ‘ടോട്ടൽ ക്വാളിറ്റി ലോജിസ്റ്റിക്സ്’ (TQL) ജീവനക്കാരിക്ക് വർക്ക് ഫ്രം ഹോം നിഷേധിച്ചതിനെത്തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ 22.5 മില്യൺ ഡോളർ (ഏകദേശം 188 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു (Total Quality Logistics Fine). ചെൽസിയ വാൽഷ് എന്ന യുവതിയുടെ പരാതിയിലാണ് ഹാമിൽട്ടൺ കൗണ്ടി ജൂറിയുടെ നിർണ്ണായക വിധി.

2021 ഫെബ്രുവരിയിൽ ഗർഭിണിയായിരുന്ന ചെൽസിയയ്ക്ക് സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. പൂർണ്ണമായ വിശ്രമം (Bed Rest) വേണമെന്നും ശരീരം അനങ്ങിയുള്ള ജോലികൾ ചെയ്യരുതെന്നും ഡോക്ടർ നിർദ്ദേശിച്ചു. ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതം വർക്ക് ഫ്രം ഹോമിന് അപേക്ഷിച്ചെങ്കിലും കമ്പനി അത് തള്ളി. ഒന്നുകിൽ ഓഫീസിൽ വന്ന് ജോലി ചെയ്യുക, അല്ലെങ്കിൽ ശമ്പളമില്ലാതെ അവധിയിൽ പ്രവേശിക്കുക എന്നതായിരുന്നു കമ്പനിയുടെ കർശന നിലപാട്. ഇൻഷുറൻസ് പരിരക്ഷയും വരുമാനവും നഷ്ടപ്പെടുമെന്ന ഭയത്താൽ ചെൽസിയ ഓഫീസിലെത്തി ജോലി തുടർന്നു.

മൂന്ന് ദിവസം തുടർച്ചയായി ഓഫീസിലെത്തി ജോലി ചെയ്തതിന് പിന്നാലെ ഫെബ്രുവരി 24-ന് ചെൽസിയയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിശ്ചയിച്ച സമയത്തിന് 18 ആഴ്ചകൾക്ക് മുമ്പ് ജനിച്ച പെൺകുഞ്ഞ് (മഗ്നോലിയ) ഒന്നര മണിക്കൂറിനുള്ളിൽ മരണപ്പെട്ടു.

യുവതിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ കമ്പനി വർക്ക് ഫ്രം ഹോമിന് അനുമതി നൽകിയ രേഖകളും കോടതി പരിശോധിച്ചു. കമ്പനിയുടെ നിഷേധാത്മക നിലപാടാണ് കുഞ്ഞിന്റെ മരണത്തിന് 90 ശതമാനവും കാരണമെന്ന് ജൂറി വിലയിരുത്തി. തുടർന്നാണ് 22.5 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.

തൊഴിലിടങ്ങളിലെ ഗർഭിണികളുടെ അവകാശങ്ങളെയും മാനുഷിക പരിഗണനകളെയും കുറിച്ചുള്ള വലിയ ചർച്ചകൾക്ക് ഈ വിധി തുടക്കമിട്ടിട്ടുണ്ട്.

Story Summary:
An Ohio court ordered Total Quality Logistics (TQL) to pay $22.5 million (approx. ₹188 crore) in damages to employee Chelsey Walsh after her newborn died due to the company’s refusal to grant work-from-home. Despite medical advice for bed rest in Feb 2021, the firm forced her to work in-office. Walsh gave birth prematurely, and her daughter, Magnolia, died shortly after. The jury held the company 90% responsible for the tragic loss.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.