Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeKerala Assembly Election 2026'AK ആൻ്റണി ഇടപെടേണ്ട ആളാണല്ലോ, MPമാരുടെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കും':...

‘AK ആൻ്റണി ഇടപെടേണ്ട ആളാണല്ലോ, MPമാരുടെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കും’: VD സതീശൻ | VD Satheesan

🎙️ Latest Podcast

കൊച്ചി: സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലി കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന തർക്കങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ. സുധാകരന് കണ്ണൂർ സീറ്റ് നൽകാൻ ഹൈക്കമാൻഡ് തീരുമാനിച്ചെന്ന വാർത്തകളോട് പ്രതികരിക്കവെ, എംപിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് തങ്ങളല്ലെന്നും കേന്ദ്ര നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.(High command will take decision on MPs, says VD Satheesan)

സുധാകരൻ വിഷയത്തിൽ മുതിർന്ന നേതാവ് എ.കെ. ആന്റണി ഇടപെട്ടതിലും അദ്ദേഹം പ്രതികരിച്ചു. ആന്റണി ഇടപെടേണ്ട ആളാണല്ലോ, അദ്ദേഹത്തോട് ഉപദേശം തേടിയാണ് തങ്ങൾ പല തീരുമാനങ്ങളും കൈക്കൊള്ളുന്നത് എന്നും സതീശൻ പറഞ്ഞു.

പെരുമ്പാവൂർ സീറ്റുമായി ബന്ധപ്പെട്ട് എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ഉയരുന്ന വാർത്തകൾ വെറും പ്രചാരണം മാത്രമാണെന്ന് സതീശൻ തള്ളി. കോന്നിയിൽ മത്സരിക്കണമെന്ന അടൂർ പ്രകാശിന്റെ പുതിയ നിലപാടിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.