Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeCrimeഡോക്ടർ വന്ദനാ ദാസ് കൊലക്കേസ്: പ്രതി സന്ദീപിൻ്റെ ശിക്ഷാവിധി ഈ മാസം...

ഡോക്ടർ വന്ദനാ ദാസ് കൊലക്കേസ്: പ്രതി സന്ദീപിൻ്റെ ശിക്ഷാവിധി ഈ മാസം 21-ന്, പ്രായശ്ചിത്തം ചെയ്യാമെന്ന് പ്രതി | Dr. Vandana Das murder

🎙️ Latest Podcast

കൊല്ലം: കേരളത്തെ നടുക്കിയ ഡോ. വന്ദനാ ദാസ് കൊലപാതക കേസിൽ ശിക്ഷാവിധി ശനിയാഴ്‌ച പ്രസ്താവിക്കും. പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് ഈ മാസം 21-ലേക്ക് മാറ്റി. (Dr. Vandana Das murder case, Convict’s sentence on the 21st of this month)

ചികിത്സ നൽകിയ ഡോക്ടറെ 23 തവണയാണ് പ്രതി കുത്തി പരിക്കേൽപ്പിച്ചത്. സഹായത്തിനായി ഓടിയെത്തിയ പോലീസുകാരെയും പ്രതി ആക്രമിച്ചു. ഒരു അധ്യാപകനായ പ്രതി സമൂഹത്തിന് മാതൃകയാകേണ്ട വ്യക്തിയായിരുന്നുവെന്നും, ഇത്തരമൊരു ക്രൂരത ആവർത്തിക്കാതിരിക്കാൻ വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ഇതൊരു അപൂർവ്വമായ കേസല്ലെന്നും ബോധപൂർവ്വം ചെയ്ത കൊലപാതകമല്ലെന്നുമാണ് പ്രതിഭാഗം കോടതിയിൽ പറഞ്ഞത്. ചെയ്തത് എന്താണെന്ന് അറിയില്ല എന്നായിരുന്നു കോടതിയുടെ ചോദ്യത്തിന് സന്ദീപിന്റെ മറുപടി. പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാണെന്നും പ്രായമായ അമ്മയെ കാണാൻ അനുവദിക്കണമെന്നും സന്ദീപ് കോടതിയിൽ അപേക്ഷിച്ചു. തനിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതി ആവശ്യപ്പെട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.