കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബേറ്. കണ്ണവം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ബോംബ് പൊട്ടിത്തെറിക്കാത്തതിനാൽ വലിയ അപകടം ഒഴിവായി.(Bomb thrown at policeman’s house in Kannur)
ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വീടിന് നേരെ ബോംബെറിഞ്ഞതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്നാണ് നിഗമനം. സംഭവത്തെത്തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

