Description
Digital Voice of Kerala
Wednesday, March 18, 2026

Digital Voice of Kerala
HomeKerala Assembly Election 2026'മാതൃകാ പെരുമാറ്റച്ചട്ട ലംഘനം': സർക്കാർ പരസ്യങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് VD  സതീശൻ മുഖ്യ...

‘മാതൃകാ പെരുമാറ്റച്ചട്ട ലംഘനം’: സർക്കാർ പരസ്യങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് VD  സതീശൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ചു | VD Satheesan

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വന്നിട്ടും സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്ന പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ചു.(VD Satheesan writes to Chief Electoral Officer demanding removal of government advertisements)

വിജ്ഞാപനം വന്ന ശേഷവും ഇത്തരം പരസ്യങ്ങൾ തുടരുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. സർക്കാർ പരസ്യങ്ങൾ ഉടൻ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണം.

ചട്ടലംഘനത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കത്തയച്ചിരിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.