Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala
HomeAutoകരുത്തൻ തിരിച്ചുവരവുമായി റെനോ ഡസ്റ്റർ; പ്രാരംഭ വില 10.49 ലക്ഷം രൂപ,...

കരുത്തൻ തിരിച്ചുവരവുമായി റെനോ ഡസ്റ്റർ; പ്രാരംഭ വില 10.49 ലക്ഷം രൂപ, ഹൈബ്രിഡ് മോഡലുകൾ വിറ്റുതീർന്നു | New Renault Duster India price

🎙️ Latest Podcast

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിച്ച ഡസ്റ്റർ (Renault Duster) കൂടുതൽ കരുത്തോടെയും സാങ്കേതിക തികവോടെയും വിപണിയിലെത്തി (New Renault Duster India price). റെനോ ഗ്രൂപ്പിന്റെ അത്യാധുനികമായ ആർ.ജി.എം.പി (RGMP) പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച പുതിയ ഡസ്റ്ററിന്റെ ടർബോ പെട്രോൾ പതിപ്പിന് 10.49 ലക്ഷം രൂപ മുതലാണ് ഡൽഹി എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. വാഹനങ്ങളുടെ വിതരണം രാജ്യത്തുടനീളം ആരംഭിച്ചു കഴിഞ്ഞു.

ടർബോ ടി.സി.ഇ 160 എഞ്ചിൻ 163 പി.എസ് കരുത്തും 280 എൻ.എം ടോർക്കും നൽകുന്നു. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് വെറ്റ്-ക്ലച്ച് ഡി.സി.ടി ട്രാൻസ്മിഷനുകളിൽ വാഹനം ലഭ്യമാണ്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും മികച്ച അപ്രോച്ച്-ഡിപ്പാർച്ചർ ആംഗിളുകളും ഓഫ്-റോഡ് യാത്രകൾ സുഗമമാക്കുന്നു.ഗൂഗിൾ ഇൽബിൽറ്റ് സേവനങ്ങളോട് കൂടിയ ഓപ്പൺആർ ലിങ്ക് മൾട്ടിമീഡിയ സിസ്റ്റം, പനോരമിക് സൺറൂഫ്, വയർലെസ് ചാർജിംഗ് എന്നിവ ഇതിലുണ്ട്.

17 എ.ഡി.എ.എസ് (ADAS) ഫീച്ചറുകൾ, 360 ഡിഗ്രി ക്യാമറ, ഫുൾ എൽ.ഇ.ഡി ലൈറ്റിംഗ് എന്നിവ സുരക്ഷ ഉറപ്പാക്കുന്നു.ഓതന്റിക്, ഇവല്യൂഷൻ, ടെക്നോ, ടെക്നോ+, ഐകോണിക് എന്നീ അഞ്ച് ട്രിമ്മുകളിലാണ് പുതിയ ഡസ്റ്റർ ലഭ്യമാകുന്നത്. നിലവിൽ ബുക്കിംഗിന്റെ 90 ശതമാനവും ടർബോ ടി.സി.ഇ 160 പതിപ്പിനാണെന്നത് വാഹനത്തിന്റെ സ്വീകാര്യത വ്യക്തമാക്കുന്നു.

പുതിയ ഡസ്റ്ററിന്റെ ഇ-ടെക് സ്ട്രോങ്ങ് ഹൈബ്രിഡ് പതിപ്പിന് വിപണിയിൽ വലിയ വരവേൽപ്പാണ് ലഭിച്ചത്. 1.8 ലിറ്റർ എഞ്ചിനും 1.4 kWh ബാറ്ററിയുമുള്ള ഈ മോഡലിന് നഗരങ്ങളിൽ 80 ശതമാനം വരെ ഇവി മോഡിൽ ഓടാൻ സാധിക്കും. 2026-ലേക്ക് നീക്കിവെച്ചിരുന്ന ഹൈബ്രിഡ് മോഡലുകൾ ഇതിനോടകം തന്നെ പൂർണ്ണമായും വിറ്റുതീർന്നു. ദീപാവലിക്ക് മുന്നോടിയായി ഹൈബ്രിഡ് പതിപ്പിന്റെ ബുക്കിംഗ് വീണ്ടും ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

പ്രത്യേക ഓഫറുകൾ: ആർ-പാസ് (R-Pass) പ്രീ-ബുക്കിംഗ് പ്രോഗ്രാമിലൂടെ മാർച്ച് 31-നകം ബുക്ക് ചെയ്യുന്നവർക്ക് 10.29 ലക്ഷം രൂപ പ്രാരംഭ വിലയിൽ വാഹനം സ്വന്തമാക്കാം. കൂടാതെ 7 വർഷത്തെ ‘റെനോ ഫോറെവർ’ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

Story Summary:
Renault India has officially launched the all-new Duster starting at an ex-showroom price of ₹10.49 Lakhs. Built on the advanced RGMP platform, the SUV features a powerful 163 PS Turbo engine and high-end tech like 17 ADAS features and Google built-in services. While the Turbo petrol variant is seeing massive demand, the 2026 stock for the e-Tech Strong Hybrid version is already sold out due to its high efficiency in city driving.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.