HomeKerala Assembly Election 2026കോൺഗ്രസ് ആദ്യപട്ടിക പുറത്ത്: വട്ടിയൂർക്കാവിൽ മുരളീധരൻ, പാലക്കാട് രമേഷ് പിഷാരടി; എം.പിമാർക്ക്...

കോൺഗ്രസ് ആദ്യപട്ടിക പുറത്ത്: വട്ടിയൂർക്കാവിൽ മുരളീധരൻ, പാലക്കാട് രമേഷ് പിഷാരടി; എം.പിമാർക്ക് സീറ്റില്ല | Congress candidate list Kerala 2026

ന്യൂഡൽഹി: ഏറെ നീണ്ട ചർച്ചകൾക്കൊടുവിൽ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 55 അംഗ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു (Congress candidate list Kerala 2026). 19 സിറ്റിംഗ് എം.എൽ.എമാർ പട്ടികയിൽ ഇടംപിടിച്ചപ്പോൾ, ലൈംഗിക പീഡനക്കേസിൽപ്പെട്ട് പുറത്തായ രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാട് മണ്ഡലത്തിൽ ചലച്ചിത്ര താരം രമേഷ് പിഷാരടി സ്ഥാനാർത്ഥിയായതാണ് പട്ടികയിലെ പ്രധാന സർപ്രൈസ്.

അതേസമയം , മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച കെ. സുധാകരൻ, അടൂർ പ്രകാശ് എന്നിവരെ ആദ്യ പട്ടികയിൽ പരിഗണിച്ചിട്ടില്ല. ഇവർ ആവശ്യപ്പെട്ട കണ്ണൂർ, കോന്നി സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുമില്ല. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ വട്ടിയൂർക്കാവ് തിരിച്ചുപിടിക്കാൻ കെ. മുരളീധരനെ തന്നെ കോൺഗ്രസ് നിയോഗിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ് കൊടുങ്ങല്ലൂരിലും, മുൻ എം.പി ടി.എൻ. പ്രതാപൻ മണലൂരിലും ജനവിധി തേടും. പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ ആദ്യഘട്ട പട്ടികയിൽ നിന്നും ഒഴിവാക്കി.

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക (55 മണ്ഡലങ്ങൾ)

മണ്ഡലം സ്ഥാനാർത്ഥി മണ്ഡലം സ്ഥാനാർത്ഥി
ഇരിക്കൂർ അഡ്വ. സജീവ് ജോസഫ് ധർമ്മടം അബ്ദുൾ റഷീദ്
തലശ്ശേരി കെ.പി. സാജു പേരാവൂർ അഡ്വ. സണ്ണി ജോസഫ്
മാനന്തവാടി (ST) ഉഷ വിജയൻ സുൽത്താൻ ബത്തേരി (ST) ഐ.സി. ബാലകൃഷ്ണൻ
കൽപ്പറ്റ അഡ്വ. ടി. സിദ്ദിഖ് നാദാപുരം കെ.എം. അഭിജിത്ത്
കൊയിലാണ്ടി അഡ്വ. കെ. പ്രവീൺ കുമാർ ബാലുശ്ശേരി (SC) വി.ടി. സൂരജ്
എലത്തൂർ വിദ്യ ബാലകൃഷ്ണൻ കോഴിക്കോട് നോർത്ത് അഡ്വ. കെ. ജയന്ത്
നിലമ്പൂർ ആര്യാടൻ ഷൗക്കത്ത് വണ്ടൂർ (SC) എ.പി. അനിൽ കുമാർ
തവനൂർ വി.എസ്. ജോയ് പൊന്നാനി നൗഷാദ് അലി
തൃത്താല വി.ടി. ബൽറാം കോങ്ങാട് (SC) കെ.എ. തുളസി
മലമ്പുഴ എ. സുരേഷ് പാലക്കാട് രമേശ് പിഷാരടി
തരൂർ (SC) കെ.സി. സുബ്രഹ്‌മണ്യൻ ചിറ്റൂർ അഡ്വ. സുമേഷ് അച്ചുതൻ
നെന്മാറ ടി. തങ്കപ്പൻ ആലത്തൂർ കെ.എ. ഫെബിൻ
മണലൂർ ടി.എ. പ്രതാപൻ ഒല്ലൂർ അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്
തൃശ്ശൂർ രാജൻ ജെ പല്ലൻ നാട്ടിക (SC) അഡ്വ. സുനിൽ ലാലൂർ
കൈപ്പമംഗലം ടി.എം. നാസർ പുതുക്കാട് കെ.എം. ബാബു രാജ്
ചാലക്കുടി സനീഷ് കുമാർ ജോസഫ് കൊടുങ്ങല്ലൂർ ഒ.ജെ. ജനീഷ്
അങ്കമാലി റോജി എം. ജോൺ ആലുവ അൻവർ സാദത്ത്
പറവൂർ വി.ഡി. സതീശൻ എറണാകുളം ടി.ജെ. വിനോദ്
തൃക്കാക്കര ഉമ തോമസ് കുന്നത്തുനാട് (SC) വി.പി. സജീന്ദ്രൻ
മൂവാറ്റുപുഴ ഡോ. മാത്യു കുഴൽനാടൻ വൈക്കം (SC) കെ. ബിനിമോൻ
കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ പുതുപ്പള്ളി ചാണ്ടി ഉമ്മൻ
അരൂർ ഷാനിമോൾ ഉസ്മാൻ ചേർത്തല കെ.ആർ. രാജേന്ദ്ര പ്രസാദ്
ഹരിപ്പാട് രമേശ് ചെന്നിത്തല മാവേലിക്കര (SC) അഡ്വ. മുത്തറ രാജ്
കരുനാഗപ്പള്ളി സി.ആർ. മഹേഷ് കൊട്ടാരക്കര അഡ്വ. പി. ഐഷ പോറ്റി
പത്തനാപുരം ജ്യോതികുമാർ ചാമക്കാല кундаറ പി.സി. വിഷ്ണുനാഥ്
കൊല്ലം അഡ്വ. ബിന്ദു കൃഷ്ണ ചാത്തന്നൂർ സൂരജ് രവി
ചിറയിൻകീഴ് (SC) രമ്യ ഹരിദാസ് വട്ടിയൂർക്കാവ് കെ. മുരളീധരൻ
കോവളം എം. വിൻസെന്റ്

 

Story Summary:
The Congress party has released its first list of 55 candidates for the 2026 Kerala Assembly elections, featuring 19 sitting MLAs. Notable inclusions are Ramesh Pisharody in Palakkad and K. Muraleedharan in Vattiyoorkavu. While MPs like K. Sudhakaran and Adoor Prakash expressed interest, they were excluded from the first phase. Eldhose Kunnappilly was also dropped from the initial list.

WhatsApp Channel Banner

Latest updates

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ്...

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) മുൻ പാലക്കാട് ജില്ലാ...

വിദ്യാർത്ഥികളുടെ ആശങ്കകൾ ന്യായം, സഹാനുഭൂതിയോടെ കാണണം; കേന്ദ്ര സർക്കാരിന്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ നിന്ന് വ്യത്യസ്ത നിലപാടുമായി മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി (Murli manohar...

കൊല്ലത്ത് വിങ്ങലായി അമ്മയും മകളും; കായലിൽ മകളുടെ മൃതദേഹം...

കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന മാതാവും അന്തരിച്ചു (TS canal kattilkadavu body found). വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര...

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. എം.കെ....

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ റിമാൻഡ് ചെയ്തു (Dr. MK Ram remanded). തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

നീറ്റ് ക്രമക്കേട്: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി |...

കൊച്ചി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (Mammootty facebook post neet protest) നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....