Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala
HomeKerala Assembly Election 2026'സീറ്റ് കിട്ടിയാൽ 15000ലേറെ ഭൂരിപക്ഷത്തിൽ വിജയിക്കും': എൽദോസ് കുന്നപ്പിള്ളി | Eldhose...

‘സീറ്റ് കിട്ടിയാൽ 15000ലേറെ ഭൂരിപക്ഷത്തിൽ വിജയിക്കും’: എൽദോസ് കുന്നപ്പിള്ളി | Eldhose Kunnappilly

🎙️ Latest Podcast

എറണാകുളം : നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള കോൺഗ്രസിന്റെ ആദ്യ പട്ടികയിൽ പെരുമ്പാവൂർ സീറ്റിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ പ്രതികരണവുമായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും കഴിഞ്ഞ 10 വർഷമായി പെരുമ്പാവൂരിൽ അസാധ്യമായ കാര്യങ്ങൾ താൻ പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. (Will win with a majority of more than 15,000 votes, says Eldhose Kunnappilly)

സീറ്റ് ലഭിച്ചാൽ 15,000-ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഡൽഹിയിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെരുമ്പാവൂരിൽ താൻ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്കറിയാം. പ്രവർത്തകരുടെ പൂർണ്ണ പിന്തുണ തനിക്കുണ്ട്. തന്നെ മാറ്റാനാണ് തീരുമാനമെങ്കിൽ അതിനുള്ള അയോഗ്യത എന്താണെന്ന് നേതൃത്വം വ്യക്തമാക്കണം. നേതൃത്വത്തിൽ ഇപ്പോഴും പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.