Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeHealth & Beautyദിവസവും 2 ആര്യവേപ്പില വെറും വയറ്റില്‍ | BENEFITS OF NEEM

ദിവസവും 2 ആര്യവേപ്പില വെറും വയറ്റില്‍ | BENEFITS OF NEEM

🎙️ Latest Podcast

ദിവസവും 2 ആര്യവേപ്പില വെറും വയറ്റില്‍ കഴിച്ചാൽ എന്തൊക്കെ ഗുണങ്ങൾ ഉണ്ടാകുമെന്നു നോക്കാം (BENEFITS OF NEEM).

പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും

വെറുംവയറ്റില്‍ ആര്യവേപ്പില കഴിയ്ക്കുന്നത് ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. അള്‍സറിന് നല്ലൊരു പരിഹാരം കൂടിയാണിത്.

ശ്വസനസംബന്ധിയായ പ്രശ്നങ്ങൾക്ക്

ആസ്മയെ അകറ്റി നിര്‍ത്തുന്നതിനും ആര്യവേപ്പിലക്കാകുമെന്നാണ് കണ്ടെത്തല്‍. ശ്വസനസംബന്ധിയായ മറ്റുപല പ്രശ്‌നങ്ങള്‍ക്കുo പരിഹാരമായി ആര്യവേപ്പില ഉപയോഗിക്കുന്നുണ്ട്.

പ്രമേഹത്തെ നിയന്ത്രിക്കും

പനി, ചുമ, കഫക്കെട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും നല്ലൊരു ഔഷധമാണിത്. രാവിലെ വെറുംവയറ്റില്‍ രണ്ട് ആര്യവേപ്പില കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും.

ചര്‍മപ്രശ്‌നങ്ങള്‍ ഒഴിവാക്കാൻ

ഇന്‍സുലിന്‍റെ ഫലം നല്‍കുന്ന ഇത്, രക്തത്തിലെ ഗ്ലൂക്കോസിന്‍റെ തോതു കുറയ്ക്കാന്‍ സഹായിക്കും. ആന്‍റിബാക്ടീരിയല്‍, ആന്‍റിഫംഗല്‍ ഗുണങ്ങളുള്ള ഇത് വായിലെ ദോഷകരമായ ബാക്ടീരിയകളെ കൊന്നൊടുക്കുന്നു. ചര്‍മപ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ആര്യവേപ്പില നല്ലതാണ്.

വയറിളക്കം ശമിപ്പിയ്ക്കാനും

വയറിളക്കം ശമിപ്പിയ്ക്കാനും ഏറെ നല്ലതാണ് ആര്യവേപ്പില. രക്തപ്രവാഹം ശക്തിപ്പെടുത്താനും ദിവസവും ആര്യവേപ്പില കഴിയ്ക്കുന്നതിലൂടെ സാധിക്കും. ഹൃദയസംബന്ധമായ രോഗങ്ങള്‍ തടയുന്നതിന് ഇതിലൂടെ സാധിക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.