Description
Digital Voice of Kerala
Saturday, March 14, 2026

Digital Voice of Kerala
HomeKeralaറെയിൽപാളത്തിലൂടെ നടന്നുപോകുമ്പോൾ ട്രെയിൻ തട്ടിയെന്ന് സംശയം; കാഞ്ഞങ്ങാട് മധ്യവയസ്‌കനെ മരിച്ച നിലയിൽ...

റെയിൽപാളത്തിലൂടെ നടന്നുപോകുമ്പോൾ ട്രെയിൻ തട്ടിയെന്ന് സംശയം; കാഞ്ഞങ്ങാട് മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി | Kanhangad Train Accident

🎙️ Latest Podcast

കാഞ്ഞങ്ങാട്: ഹൊസ്‌ദുർഗ് നിത്യാനന്ദ ആശ്രമത്തിന് സമീപത്തെ റെയിൽപാളത്തിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം തോയമ്മൽ ലക്ഷം വീട് ഉന്നതിയിൽ താമസിക്കുന്ന സന്തോഷ് (55) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. (Kanhangad Train Accident)

കൂലി തൊഴിലാളിയായ സന്തോഷ് റെയിൽപാളത്തിലൂടെ നടന്നു പോകുന്നതിനിടയിൽ ട്രെയിൻ തട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പാളത്തിന് സമീപത്തായി കിടക്കുന്ന നിലയിലായിരുന്നു. കൃഷ്ണൻകുട്ടിയുടെയും പരേതയായ കലയുടെയും മകനാണ്. സന്ധ്യയാണ് സഹോദരി. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.