പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിൽ ആശുപത്രിയിലെ സൗകര്യക്കുറവുകൾ അക്കമിട്ടു നിരത്തി നോട്ടീസ് പതിച്ച സംഭവത്തിൽ ജനറൽ സർജറി വിഭാഗം മേധാവി ഡോ. ശിവപ്രസാദിന് മെമ്മോ നൽകി. ആശുപത്രി സൂപ്രണ്ട് നൽകിയ മെമ്മോയ്ക്ക് അടിയന്തരമായി മറുപടി നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഡോക്ടർ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് സൂപ്രണ്ട് വ്യക്തമാക്കി.(Konni Medical College notice controversy, memo has been sent to the doctor)
ഡോക്ടർ ശിവപ്രസാദ് നേരത്തെ തന്നെ സ്വയം വിരമിക്കാൻ അപേക്ഷ നൽകിയിട്ടുള്ള വ്യക്തിയാണെന്നും അപേക്ഷ തുടർനടപടികൾക്കായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് അയച്ചിട്ടുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു.

