കൊല്ലം: തന്റെ മണ്ഡലത്തിൽ നടപ്പിലാക്കിയ കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ്. കൊല്ലം വെസ്റ്റ് കല്ലടയിലെ ഫ്ലോട്ടിംഗ് സോളാർ പവർ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് തന്നെ ഒഴിവാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു.(Breach of protocol, Kodikunnil Suresh MP complains about not being invited to PM Modi’s event)
സ്വന്തം മണ്ഡലത്തിലെ പദ്ധതിയുടെ ഉദ്ഘാടന വിവരം അറിയിക്കാത്തതും ക്ഷണിക്കാത്തതും പാർലമെന്ററി മര്യാദകളുടെയും പ്രോട്ടോക്കോളിന്റെയും ഗുരുതരമായ ലംഘനമാണെന്ന് എംപി പറഞ്ഞു. സംഭവത്തിൽ ലോക്‌സഭാ സ്പീക്കർക്കും പാർലമെന്ററി എത്തിക്‌സ് കമ്മിറ്റിക്കും അദ്ദേഹം പരാതി നൽകി.
പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ദേശീയപാത 66-ന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തുന്നതിനിടെയാണ് കൊടിക്കുന്നിൽ സുരേഷിന്റെ പരാതിയും വരുന്നത്.

