തിരുവനന്തപുരം: കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കിടയിലും മന്ത്രി കെ. ബി. ഗണേഷ് കുമാർ രാജി വെക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് ഗണേഷ് കുമാർ നിലവിലെ സാഹചര്യങ്ങൾ വിശദീകരിച്ചു. പരാതി ഭാര്യ ബിന്ദു മേനോൻ പിൻവലിക്കുകയും പ്രശ്നം ഒത്തുതീർപ്പാകുകയും ചെയ്തെങ്കിലും ചോദ്യങ്ങൾ ഉയരുകയാണ്.(Minister KB Ganesh Kumar Will not resign, explained the matter to the Chief Minister)
മന്ത്രിയുടെ ഭാര്യ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന ആക്ഷേപം ശക്തമാണ്. പൊലീസ് പിന്മാറിയത് വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സർക്കാർ തലത്തിൽ ഇടപെടലുകൾ ഉണ്ടായില്ല എന്നത് ഗൗരവകരമായി ചർച്ച ചെയ്യപ്പെടുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസുകളിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് അതിവേഗം നടപടിയെടുത്ത സർക്കാർ, സ്വന്തം മന്ത്രിസഭയിലെ അംഗത്തിനെതിരായ പരാതിയിൽ മൗനം പാലിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ഇവർ കുറ്റപ്പെടുത്തുന്നു. സി.പി.ഐ നേരത്തെ നിലപാട് വ്യക്‌തമാക്കിയിരുന്നു.

