Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKerala'കുടുംബ കാര്യമായി മാത്രം കാണാൻ കഴിയില്ല': KB ഗണേഷ് കുമാറിനെതിരെ രമേശ്...

‘കുടുംബ കാര്യമായി മാത്രം കാണാൻ കഴിയില്ല’: KB ഗണേഷ് കുമാറിനെതിരെ രമേശ് ചെന്നിത്തല | KB Ganesh Kumar

🎙️ Latest Podcast

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാറിനെതിരായ ആരോപണങ്ങളിൽ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ ഇത്രയും ഗുരുതരമായ പരാതികൾ ഉയർന്നിട്ടും നടപടിയെടുക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് തെറ്റാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(It cannot be seen as just a family matter, Ramesh Chennithala against KB Ganesh Kumar)

ആരോപണങ്ങളെ വെറും കുടുംബകാര്യമായി കാണാൻ കഴിയില്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു മന്ത്രി ഇത്തരം വിവാദങ്ങളിൽപ്പെടുന്നത് ഗൗരവകരമാണ്. വിഷയം ഒത്തുതീർപ്പായെന്ന് പറഞ്ഞ് ഈ ഗൗരവ സ്വഭാവം ഇല്ലാതാക്കാൻ കഴിയില്ല. മുഖ്യമന്ത്രി പുലർത്തുന്ന മൗനം അധാർമ്മികവും നിയമവിരുദ്ധവുമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗണേഷ് കുമാറിന്റെ രാജി ആവശ്യത്തിൽ കോൺഗ്രസ് ഉറച്ചുനിൽക്കുന്നു. മുഖ്യമന്ത്രി തന്റെ ഒളിച്ചുകളി അവസാനിപ്പിച്ച് മറുപടി പറയാൻ തയ്യാറാകണം. വിഷയത്തിൽ ഇടതുമുന്നണി വ്യക്തമായ മറുപടി നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.