തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരായ ആരോപണത്തിൽ റിപ്പോർട്ട് ഇന്റലിജൻസ് വിഭാഗം സമർപ്പിച്ചു. മുഖ്യമന്ത്രിയെയും ഡിജിപിയെയും വിവരങ്ങൾ ധരിപ്പിച്ചുവെന്നാണ് സൂചന. മന്ത്രിക്കെതിരായ ആരോപണങ്ങൾ ഗുരുതരമായതിനാൽ മാറ്റിനിർത്തണമെന്നാണ് സി പി ഐ നിലപാട്.(Allegations against KB Ganesh Kumar, investigation only if complaint is received)
നിലവിൽ കേസെടുക്കില്ലെന്നാണ് വിവരം. മന്ത്രിയുടെ ഭാര്യ പരാതി നൽകിയാൽ മാത്രമേ നിയമനടപടികളുമായി മുന്നോട്ട് പോകൂ. കേട്ടുകേൾവിയുടെയോ മാധ്യമ വാർത്തകളുടെയോ അടിസ്ഥാനത്തിൽ കേസെടുക്കില്ല. സംഭവത്തിന്റെ ദൃശ്യങ്ങളോ ചിത്രങ്ങളോ പുറത്തുവരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഇവർ പറയുന്നു.
ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ് കുമാർ മുഖ്യമന്ത്രിയെ കണ്ട് വിശദീകരണം നൽകിയേക്കും. പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. എന്നാൽ ഇത് വെറും കുടുംബകാര്യം മാത്രമാണെന്നാണ് ഗണേഷ് കുമാറിന്റെ നിലപാട്.

