കൊച്ചി: രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി വ്യവസായ മന്ത്രി പി. രാജീവ്. രാഹുൽ ഗാന്ധി നൽകുന്ന ഗ്യാരണ്ടി പ്രഖ്യാപനങ്ങൾ കേരളം മുഖവിലയ്ക്കെടുക്കില്ലെന്നും അദ്ദേഹം ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.(Mammootty reached there despite his busy life, says Minister P Rajeev)
അരവിന്ദ് കെജ്രിവാളിനെ ജയിലിലടയ്ക്കാൻ ബിജെപിയുടെ ചട്ടുകമായി പ്രവർത്തിച്ചയാളാണ് രാഹുൽ ഗാന്ധിയെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇടതുപക്ഷ സർക്കാരിന്റെ വികസന വിസ്മയങ്ങൾ കണ്ട് അന്ധത ബാധിച്ചതുകൊണ്ടാണ് രാഹുൽ ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. കെഎസ്ആർടിസിയെ ഇല്ലാതാക്കാൻ ശ്രമിച്ചവരുടെ വാഗ്ദാനങ്ങളിൽ ജനങ്ങൾ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ടൗൺഷിപ്പ് സന്ദർശനത്തിന് പിന്നാലെ നടൻ മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ മന്ത്രി പി. രാജീവ് തള്ളിപ്പറഞ്ഞു. ആരെങ്കിലും എവിടെയെങ്കിലും ഇരുന്ന് പറയുന്നത് നമ്മൾ ഗൗനിക്കേണ്ടതില്ല. തിരക്കുകൾക്കിടയിലും മമ്മൂട്ടി അവിടെ നേരിട്ടെത്തി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മമ്മൂട്ടിയുടെ സന്ദർശനത്തോടെ ടൗൺഷിപ്പ് പദ്ധതിയെക്കുറിച്ച് കൂടുതൽ ആളുകൾ അറിഞ്ഞു. അത് ഗുണകരമായ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

