ബെംഗളൂരു: ബെംഗളൂരുവിലെ തരബനഹള്ളിയിൽ യുവതിയെയും മാതാപിതാക്കളെയും പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ പ്രതിയായ പാണ്ഡുരംഗ എന്ന ചന്ദ്രുവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് പ്രണയപ്പകയെത്തുടർന്ന് നാടിനെ നടുക്കിയ ഈ അക്രമം അരങ്ങേറിയത്.(Woman and parents doused with petrol and set on fire in Bengaluru, Accused arrested)
പ്രതിയായ ചന്ദ്രുവും സുമലത എന്ന യുവതിയും ദീർഘകാലമായി അടുപ്പത്തിലായിരുന്നു. എന്നാൽ ചന്ദ്രു മറ്റൊരു യുവതിയുമായി ബന്ധം സ്ഥാപിച്ചത് സുമലത ചോദ്യം ചെയ്തതാണ് അക്രമത്തിന് പ്രേരിപ്പിച്ചത്.
തർക്കത്തിനൊടുവിൽ പ്രകോപിതനായ ചന്ദ്രു സുമലതയ്ക്കും മാതാപിതാക്കൾക്കും നേരെ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. അക്രമത്തിൽ സുമലതയ്ക്കും അച്ഛനും അമ്മയ്ക്കും സാരമായി പൊള്ളലേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോകാൻ ശ്രമിച്ച ചന്ദ്രുവിനെ പോലീസ് പിന്തുടർന്ന് പിടികൂടി.

