ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ നാവികസേനാ കപ്പലായ ‘ഡെന’ (IRIS Dena) അമേരിക്കൻ സബ്മറൈൻ തകർത്ത സംഭവത്തിൽ രൂക്ഷപ്രതികരണവുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി (Iran FM Abbas Araghchi Statement). അമേരിക്ക കടലിൽ കാട്ടിക്കൂട്ടിയത് വലിയ ക്രൂരതയാണെന്നും ഇതിന് അവർ വരുംദിവസങ്ങളിൽ കടുത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എക്സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
The U.S. has perpetrated an atrocity at sea, 2,000 miles away from Iran’s shores.
Frigate Dena, a guest of India’s Navy carrying almost 130 sailors, was struck in international waters without warning.
Mark my words: The U.S. will come to bitterly regret precedent it has set. pic.twitter.com/cxYiI9BLUk
— Seyed Abbas Araghchi (@araghchi) March 5, 2026
ഇന്ത്യൻ നാവികസേനയുടെ അതിഥിയായി എത്തിയതായിരുന്നു 130-ഓളം നാവികരുള്ള ഡെന ഫ്രിഗേറ്റ്. അന്താരാഷ്ട്ര ജലപരിധിയിൽ വെച്ച് യാതൊരു മുന്നറിയിപ്പും കൂടാതെയാണ് കപ്പൽ ആക്രമിക്കപ്പെട്ടതെന്ന് അരാഗ്ചി ചൂണ്ടിക്കാട്ടി. “ഇറാൻ തീരത്ത് നിന്ന് 2,000 മൈൽ അകലെ വെച്ചാണ് അമേരിക്ക ഈ ക്രൂരത ചെയ്തത്. അവർ കാണിച്ച ഈ പ്രവർത്തിയിൽ അവർക്ക് ഭാവിയിൽ ഖേദിക്കേണ്ടി വരും,” അദ്ദേഹം കുറിച്ചു.
ശ്രീലങ്കൻ തീരത്തിന് സമീപം വെച്ച് ബുധനാഴ്ച പുലർച്ചെയാണ് അമേരിക്കൻ സബ്മറൈനിൽ നിന്നുള്ള ടോർപ്പിഡോ പ്രഹരമേറ്റ് കപ്പൽ തകർന്നത്. വിശാഖപട്ടണത്ത് നടന്ന ഇന്ത്യൻ നാവികസേനയുടെ ‘മിലാൻ 2026’ അഭ്യാസ പ്രകടനത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഈ കപ്പൽ. സംഭവത്തിൽ 87 നാവികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 32 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു അമേരിക്കൻ സബ്മറൈൻ ടോർപ്പിഡോ ഉപയോഗിച്ച് ഒരു ശത്രു കപ്പൽ തകർക്കുന്നത് ഇതാദ്യമായാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സ്ഥിരീകരിച്ചിരുന്നു.
Summary:
Iran’s Foreign Minister Abbas Araghchi has condemned the sinking of the Iranian naval frigate IRIS Dena by a US submarine, calling it an “atrocity at sea.” He warned that the US would “bitterly regret” the precedent it set by attacking the vessel in international waters, 2,000 miles from Iran.

